COVID 19Latest NewsIndiaNews

ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടിയേക്കുമെന്ന് മന്ത്രി

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ക്കുള്ള വിലക്ക് നീട്ടിയേക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിക്കുകയുണ്ടായി. ഇതുസംബന്ധിച്ച് അന്തിമ തീരുമാനം രണ്ടു ദിവസത്തിനുള്ളില്‍ എടുക്കുമെന്നും കേന്ദ്രമന്ത്രി പറയുകയുണ്ടായി. ജനിതക വകഭദം വന്ന കോവിഡ് വൈറസ് ബ്രിട്ടനില്‍ പടരുന്ന പശ്ചാത്തലത്തിലാണ് അവിടെ നിന്നുള്ള യാത്രാവിമാനങ്ങള്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

താല്‍ക്കാലിക വിലക്ക് നീളാനാണ് സാധ്യത ഉള്ളത്. എന്നാല്‍ വിലക്ക് ഒരു നീണ്ട അല്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക് ആകുമെന്ന് പ്രതീക്ഷിക്കുന്നില്ല എന്നും വ്യോമയാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ബ്രിട്ടനില്‍ നിന്നുള്ള വിമാനങ്ങള്‍ ഈ മാസം അവസാനം വരെ വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button