കൊച്ചി: ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ സ്വര്‍ണവില ഇന്ന് ഇടിഞ്ഞിരിക്കുന്നു. 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,360 രൂപയായി താഴ്ന്നിരിക്കുന്നു. ആഗോള സമ്പദ്വ്യവസ്ഥയിലെ മാറ്റങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചിരിക്കുന്നത്.
ഗ്രാമിന്റെ വിലയും ഇടിഞ്ഞു. 40 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4670 രൂപയായിരിക്കുകയാണ്. ഈ മാസത്തിന്റെ തുടക്കത്തില്‍ 35,920 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് ഡിസംബര്‍ 21ന് 37,680 രൂപയില്‍ എത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്ന് ചാഞ്ചാട്ടം പ്രകടമായ സ്വര്‍ണവില വീണ്ടും തിരിച്ചുകയറി ഇന്നലെയാണ് വീണ്ടും ഡിസംബര്‍ 21ലെ നിലവാരത്തില്‍ എത്തിയത്. ദിവസങ്ങളോളം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്നലെ സ്വര്‍ണവില കൂടിയത്.
Post Your Comments