കൊച്ചി: സിസ്റ്റര്‍ സ്റ്റെഫിയേയും തോമസ് കോട്ടൂരിനേയും കേസില്‍ നിന്നും രക്ഷിക്കുന്നതിനായി സഭ വലിച്ചെറിഞ്ഞത് ലക്ഷങ്ങള്‍, തെളിവുകള്‍ പുറത്ത്
അഭയ താമസിച്ചിരുന്ന കോണ്‍വെന്റിലെ പാചകക്കാരിയായ അച്ചാമ്മക്കായി സുപ്രീംകോടതിയില്‍ ഹാജരായത് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന അഡ്വ. ഹരീഷ് സാല്‍വെ ആയിരുന്നു. തികച്ചും നിര്‍ധനയായ സാക്ഷിക്ക് വേണ്ടി ഹരീഷ് സാല്‍വെ കേസ് വാദിച്ചത് അവര്‍ പോലും അറിയാതെയും. പ്രൊസിക്യൂഷന്‍ സാക്ഷിയായിരുന്ന അച്ചാമ്മ നാര്‍കോ പരിശോധനയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇവര്‍ പിന്നീട് കൂറുമാറുകയും ചെയ്തിരുന്നു.
Read Also : മാളില്‍ വീണ്ടും അപമാന ശ്രമം ; യുവതിയ്ക്ക് നേരെ യുവാവിന്റെ നഗ്നതാ പ്രദര്‍ശനം
അഭയ താമസിച്ചിരുന്ന കോണ്‍വെന്റിലെ പാചകക്കാരിയും പ്രൊസിക്യൂഷന്റെ പതിനൊന്നാം സാക്ഷിയുമായിരുന്നു അച്ചാമ്മ. തീരെ പാവപ്പെട്ട ഒരു സ്ത്രീ. അച്ചാമ്മയെയും മറ്റ് രണ്ട് സാക്ഷികളെയും നാര്‍കോ പരിശോധനക്ക് വിധേയമാക്കാന്‍ 2009-ല്‍ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ അവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയിരുന്നത്. അതിനാല്‍ നാര്‍കോ പരിശോധനയുടെ ഭരണഘടനാ സാധുത അച്ചാമ്മയും മറ്റും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. അന്ന് ഇവര്‍ക്ക് വേണ്ടി ഇന്ത്യയിലെ ഏറ്റവും പ്രമുഖനായ അഡ്വ. ഹരീഷ് സാല്‍വെയാണ് സുപ്രീം കോടതിയില്‍ ഹാജരായത്.
ഒരു കക്ഷിക്ക് വേണ്ടി ഹാജരായാല്‍ ലക്ഷങ്ങളാണ് സാല്‍വെ ഫീസായി വാങ്ങുന്നത്. തന്റെ ഹര്‍ജി വാദിക്കാന്‍ സുപ്രീം കോടതിയില്‍ ഹരീഷ് സാല്‍വെയെ ഏര്‍പ്പെടുത്തിയതും ഫീസിനുള്ള പണം മുടക്കിയതും കോണ്‍വെന്റാണെന്ന് സാക്ഷിയായ അച്ചാമ്മ തിരുവനന്തപുരത്തെ വിചാരണ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. അഡ്വ. ഹരീഷ് സാല്‍വെ ഹാജരായിരുന്നുവെന്ന് അവര്‍ സമ്മതിച്ചു. എന്നാല്‍, അതിന് പിന്നിലുള്ള അടിയൊഴുക്കുകളെ കുറിച്ചൊന്നും തനിക്കറിയില്ലെന്നും അവര്‍ വിശദീകരിച്ചു.
അഭയ കേസില്‍ ആകെയുണ്ടായിരുന്നത് 133 സാക്ഷികള്‍. ഇതില്‍ പലരും കൂട്ടത്തോടെ കൂറുമാറിയതോടെ അന്വേഷണ ഉദ്യോഗസ്ഥനടക്കം 49 പേരെ മാത്രമാണ് സിബിഐ. വിസ്തരിച്ചത്. സ്വന്തം വാക്കില്‍ ഉറച്ചുനിന്ന അടയ്ക്കാ രാജുവെന്ന മോഷ്ടാവിന്റെ മൊഴി കേസില്‍ നിര്‍ണായകമാവുകയും ചെയ്തു.
Post Your Comments