Latest NewsKeralaNews

അഭയ കേസിലെ പ്രതികൾക്ക് സംസ്ഥാന സർക്കാർ പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി

പ്രതികളെ ജീവപര്യന്തം സി.ബി.ഐ കോടതി ശിക്ഷിച്ച് അഞ്ച്​ മാസം തികച്ച് ജയിലിൽ കിടക്കുന്നതിന് മുൻപാണ് സംസ്ഥാന സർക്കാർ പരോൾ അനുവദിച്ചത്

കൊച്ചി : സിസ്റ്റർ അഭയ കേസിലെ പ്രതികൾക്ക് നിയമ വിരുദ്ധമായി സർക്കാർ പരോൾ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹർജി നൽകിയത്. പരോൾ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റി ആണെന്ന ജയിൽ ഡി. ജി. പി യുടെ വിശദീകരണം കളവാണെന്ന് ഹർജിക്കാരന്‍ പറയുന്നു.

സുപ്രീംകോടതി ഉത്തരവ് പ്രകാരം, ജയിൽ ഹൈപവർ കമ്മിറ്റി 10 വർഷത്തിൽ താഴെ ശിക്ഷിച്ച പ്രതികൾക്ക് മാത്രമാണ് പരോൾ അനുവദിച്ചിട്ടുള്ളത്. അഭയ കേസിലെ ജീവപര്യന്തം ശിക്ഷിച്ച പ്രതികൾക്ക് ഹൈപവർ കമ്മിറ്റി പരോൾ അനുവദിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസ് അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഹൈപവർ കമ്മിറ്റി അധ്യക്ഷനുമായ ജസ്റ്റിസ് സി.റ്റി രവികുമാറിന്‍റെ ഉത്തരവിന്‍റെ കോപ്പിയും ഹർജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

Read Also  :  സ്വന്തം കൈമുറിച്ച് ലഹരി കണ്ടെത്തുന്ന സ്ഥിതിയിലേക്കെത്തിയ പെൺകുട്ടി: പട്ടാമ്പിയിലേത് ഒറ്റപ്പെട്ട സംഭവമല്ല

പ്രതികളെ ജീവപര്യന്തം സി.ബി.ഐ കോടതി ശിക്ഷിച്ച് അഞ്ച്​ മാസം തികച്ച് ജയിലിൽ കിടക്കുന്നതിന് മുൻപാണ് സംസ്ഥാന സർക്കാർ പരോൾ അനുവദിച്ചത്. പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ഹർജിയിൽ കുറ്റപ്പെടുത്തി. 28 വർഷം നീണ്ട നിയമനടപടികൾക്ക് ശേഷമാണ് അഭയ കേസിൽ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരും, മൂന്നാം പ്രതി സിസ്റ്റർ സെഫിയും കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button