കൊച്ചി: ഫ്ളാറ്റില്‍ നിന്നും ചാടി രക്ഷപെടാന്‍ ശ്രമിച്ച വീട്ടുജോലിക്കാരി മരിച്ച സംഭവത്തില്‍ ഫ്ളാറ്റുടമ അഡ്വ. ഇംതിയാസ് അഹമ്മദിനെ പൊലിസ് അറസ്‌റ്റ് ചെയ്തു. ഇദ്ദേഹത്തിന് നേരത്തെ തന്നെ മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ ഹാജരായപ്പോഴാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. അന്യായമായി ജോലിക്കാരിയെ തടഞ്ഞുവെച്ചുവെന്ന കുറ്റത്തിനാണ് അറസ്റ്റ്. ഒളിവില്‍ ആയിരുന്ന ഇംത്യാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.
സ്ത്രീ മരിച്ചതിന് പിന്നാലെ ഫ്ളാറ്റുടമ ഇംത്യാസ് അഹമ്മദിനെതിരെ മനുഷ്യക്കടത്ത്, അന്യായമായി യുവതിയെ വീട്ടു തടങ്കലില്‍ വെക്കല്‍, ഭീഷണിപ്പെടുത്തി അടിമ വേല ചെയ്യിപ്പക്കല്‍ തുടങ്ങിയവയ്ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഫ്ളാറ്റുടമയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മരിച്ച കുമാരിയുടെ ഭര്‍ത്താവ് ശ്രീനിവാസന്‍ രംഗത്തെത്തിയിരുന്നു.
ഫ്‌ളാറ്റ് ഉടമയായ അഡ്വ. ഇംതിയാസ് അഹമ്മദിന്റെ കുടുംബം തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും കേസുമായി മുന്നോട്ടുപോകരുതെന്ന് പറഞ്ഞുവെന്നും ശ്രീനിവാസന്‍ പറയുന്നു. കേസില്‍ നിന്നും പിന്മാറാനായി പണം വാഗ്ദാനം ചെയ്‌തെന്നും ശ്രീനിവാസന്‍ പറഞ്ഞു.വീട്ടിലെത്തിയവര്‍ പല പേപ്പറുകളിലും ബലമായി വിരലടയാളവും ഒപ്പും പതിപ്പിച്ചുവെന്നും ശ്രീനിവാസന്‍ പറയുന്നു. കാഴ്ചാ പരിമിതിയുള്ളതിനാല്‍ ആ പേപ്പറുകളില്‍ എന്താണെന്ന് പോലും അറിയാനായില്ലെന്ന് ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 13നാണ് ഫ്‌ളാറ്റില്‍ നിന്നും വീണ് സേലം സ്വദേശി കുമാരി മരിച്ചത്. മറൈന്‍ ഡ്രൈവിലെ ഫ്‌ളാറ്റിലാണ് സംഭവം നടന്നത്. ഫ്‌ളാറ്റിന്റെ ആറാം നിലയില്‍ നിന്ന് അര്‍ധരാത്രി സാരിയില്‍ തൂങ്ങിയിറങ്ങാന്‍ ശ്രമിച്ചതിനിടിയിലായിരുന്നു കുമാരി വീണ് മരിച്ചത്. കുമാരിയെ വീട്ടില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്ന ഭര്‍ത്താവ് ശ്രീനിവാസന്റെ പരാതിയില്‍ ഫ്‌ളാറ്റ് ഉടമ ഇംതിയാസിനെതിരെ കേസെടുത്തിരുന്നു.
കുമാരിയുടെ മരണത്തില്‍ കേസ് ഒതുക്കിതീര്‍ക്കാന്‍ പൊലീസും അഡ്വ. ഇംതിയാസും ഒത്തുകളിക്കുകയാണെന്ന് ശ്രീനിവാസന്‍ ആരോപിച്ചു. ആശുപത്രികളും ഇതിന് കൂട്ടുനില്‍ക്കുയാണെന്നും ശ്രീനിവാസന്‍ പറഞ്ഞു. കുമാരി കൊവിഡ് പോസിറ്റീവ് ആണെന്നുള്ള റിപ്പോര്‍ട്ടുകളും തുടര്‍ന്ന് ധൃതിപ്പിടിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയതും ഈ കള്ളക്കളിയുടെ സൂചനകളാണെന്ന് ശ്രീനിവാസന്‍ പറഞ്ഞു.
read also: വസന്ത രാജനെ നിരന്തരം ഉപദ്രവിച്ചിരുന്നു, മാധ്യമപ്രവർത്തകയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ (വീഡിയോ)
ആശുപത്രിയില്‍ നിന്നും വളരെ മോശം അനുഭവമാണ് നേരിടേണ്ടി വന്നതെന്നും ശ്രീനിവാസന്‍ കൂട്ടിച്ചേര്‍ത്തു.ഫ്ളാറ്റുടമയില്‍ നിന്ന് അത്യാവശ്യ കാര്യങ്ങള്‍ക്കായി കുമാരി പതിനായിരം രൂപ അഡ്വാന്‍സ് പണം വാങ്ങിയിരുന്നെന്നും നാട്ടിലേക്ക് പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ ഈ പണം ആവശ്യപ്പെട്ട് പൂട്ടിയിട്ടെന്നും ശ്രീനിവാസൻ പരാതിപ്പെട്ടിരുന്നു.
എന്നാല്‍ പൊലീസ് എടുത്ത കേസില്‍ ഫ്ളാറ്റുടമയ്‌ക്ക് ജാമ്യം ലഭിക്കാവുന്ന കുറ്റം മാത്രമേ ചുമത്തിയിരുന്നുളളൂ. ശ്രീനിവാസന്റെ പരാതിയില്‍ ഫ്ളാറ്റുടമയുടെ പേര് നല്‍കാത്തതാണ് ഇതിനു കാരണമെന്ന് പൊലീസ് മുന്‍പ് അറിയിച്ചിരുന്നു.
Post Your Comments