KeralaLatest NewsNews

മലമാനിനെ വേട്ടയാടി കൊന്ന സംഭവം; പ്രതികൾ പിടിയിൽ

കോഴിക്കോട്: താമരശേരി റേഞ്ചിലെ മട്ടിക്കുന്നിൽ മലമാനിനെ വേട്ടയാടി കൊന്ന സംഭവത്തിൽ നാല് പേർ അറസ്റ്റിൽ ആയിരിക്കുന്നു. കേരക്കാട് സ്വദേശി മാനു എന്ന റഫീഖ്, മട്ടിക്കുന്ന് സ്വദേശികളായ ഭാസ്കരൻ, മഹേഷ്, ബാബു എന്നിവർ പിടിയിലായിരിക്കുന്നത്. കേസിൽ അഞ്ചു പേരെ കൂടി പിടികൂടാനുണ്ട്. വനത്തോട് ചേർന്ന തോട്ടത്തിലാണ് ഇവർ വേട്ടയാടി മല മാനിനെ കൊന്ന് ഇറച്ചിയാക്കിയത്. പ്രതികളിൽ നിന്ന് 102 കിലോ മലമാൻ ഇറച്ചിയും കൊമ്പും പിടികൂടി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button