Latest NewsNewsInternational

പാകിസ്താനിൽ പ്രതിവർഷം മതപരിവർത്തനം ചെയ്യപ്പെടുന്നത് ആയിരത്തിലധികം ഹിന്ദു പെൺകുട്ടികളെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ്: പാകിസ്താനിൽ പ്രതിവർഷം ആയിരക്കണക്കിന് പെൺകുട്ടികളാണ് നിർബന്ധിത മതപരിവർത്തനത്തിന് വിധേയരാകുന്നത്. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചും വിവാഹം ചെയ്തുമൊക്കെയാണ് മതപരിവർത്തനം നടക്കുന്നത്. അസോസിയേറ്റഡ് പ്രസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

Read Also : ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച കോവിഡ് വൈറസിനെതിരെയുള്ള വാക്സിൻ : ആശ്വാസവാർത്തയുമായി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം 

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ഡൗണിലാണ് പെൺകുട്ടികൾ കൂടുതലായും ചതിക്കുഴികളിൽ അകപ്പെട്ടതെന്നാണ് കണ്ടെത്തൽ. ക്രിസ്ത്യൻ, സിഖ്, ഹിന്ദു പെൺകുട്ടികളാണ് കൂടുതലായും മതപരിവർത്തനത്തിന് വിധേയരാകുന്നത്. 12നും 25നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ നിരന്തരമായി തട്ടിക്കൊണ്ടുപോകലിനും പീഡനത്തിനും ഇരയാകുന്നുണ്ട്. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട് കാരണം പല കുടുംബങ്ങളും ഇക്കാര്യം പുറത്തുപറയാൻ തയാറാകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

നിർബന്ധിത മതപരിവർത്തനം പാകിസ്താനിൽ ഒരു കച്ചവടമായി മാറിക്കഴിഞ്ഞു. ബന്ധുക്കൾ പോലും ഇത്തരം കാര്യങ്ങൾക്ക് സഹായം ചെയ്തുകൊടുക്കുന്നുണ്ട്. ഭൂവുടമകളും വധുവിനെ അന്വേഷിക്കുന്ന മദ്ധ്യവയസ്‌കരുമാണ് മതപരിവർത്തനത്തിനായി പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത്. ഒരിക്കൽ മതപരിവർത്തനം ചെയ്താൽ ഉടൻ തന്നെ ആ പെൺകുട്ടിയെ ഇവർ വിവാഹം ചെയ്യുമെന്ന് പാകിസ്താനിലെ സ്വതന്ത്ര മനുഷ്യാവകാശ കമ്മീഷൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button