ജാമ്യാപേക്ഷ പരിഗണിക്കവെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് കോടതിയില്‍ വാദിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരു തെളിവും എം ശിവശങ്കറിനെതിരെ കിട്ടിയിട്ടില്ല. അതുകൊണ്ട് ജാമ്യം അനുവദിക്കണം. ഗുരുതരമായ ആരോഗ്യപ്രശ്‌നം നേരിടുകയാണെന്നും ശിവശങ്കര്‍ വാദിച്ചു. എന്നാൽ വിദേശ യാത്രകള്‍ക്ക് രോഗം തടസമായില്ലേയെന്ന് കസ്റ്റംസ് തിരിച്ചടിച്ചു.
ഏഴ് തവണ സ്വപ്‌ന സുരേഷുമൊത്ത് ശിവശങ്കര്‍ വിദേശയാത്ര നടത്തി. മുഴുവന്‍ ചെലവും വഹിച്ചത് താനാണെന്ന് ശിവശങ്കര്‍ സമ്മതിച്ചിട്ടുണ്ട്. ഒരു സീനിയര്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്തിനിത് ചെയ്യണം? ഈ വിദേശ യാത്രകള്‍ക്ക് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ട്. അന്വേഷണം വിദേശത്ത് കൂടി നടത്തേണ്ടതുണ്ട്. യുഎഇയുമായുള്ള ബന്ധത്തേ പോലും ഈ കേസ് ബാധിച്ചു. ലക്ഷക്കണക്കിന് മലയാളികള്‍ ജോലി ചെയ്യുന്ന സ്ഥലമാണ് യുഎഇ എന്ന് കോടതി ഓര്‍ക്കണം. ഈ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കരുതെന്നും കസ്റ്റംസ് എതിര്‍വാദത്തില്‍ പറഞ്ഞു.
read also: വസന്ത രാജനെ നിരന്തരം ഉപദ്രവിച്ചിരുന്നു, മാധ്യമപ്രവർത്തകയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ (വീഡിയോ)
ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള പ്രത്യേക കോടതി നാളത്തേക്ക് മാറ്റി.കസ്റ്റംസ് മുദ്രവെച്ച കവറില്‍ കോടതികളില്‍ സമര്‍പ്പിക്കുന്നത് പ്രസക്തമല്ലാത്ത രേഖകളാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു. ഫോണ്‍ കോള്‍ വിവരങ്ങളാണ് ഇത്തരത്തില്‍ നല്‍കുന്നത്. പ്രതികളിലൊരാളായ സരിത്തിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചാണ് മൊഴി രേഖപെടുത്തിയതെന്ന് പരാതിയുണ്ടന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദത്തിനിടെ ചൂണ്ടിക്കാട്ടി.
എന്നാൽ ഇതിനെയും കസ്റ്റംസ് എതിർത്തു, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലും സ്വാഭാവിക ജാമ്യം തേടി ശിവശങ്കര്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചിട്ടുണ്ട്. കുറ്റപത്രം അപൂര്‍ണമാണെന്നും ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 167 വകുപ്പ് പ്രകാരം ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമാണ് ശിവശങ്കറിന്റെവാദം.
Post Your Comments