ന്യൂഡല്‍ഹി: രാജ്യത്ത് ജനുവരിയില്‍ ആരംഭിച്ച കൊവിഡ് വ്യാപനത്തില്‍ മരിച്ച 1.47 ലക്ഷം പേരില്‍ 70 ശതമാനവും പുരുഷന്മാരാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ വിവരം പുറത്തുവിട്ടത്.
Read Also : നെയ്യാറ്റിൻകരയിലെ കുട്ടികൾക്ക് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് സേവാഭാരതി
കൊവിഡ് മൂലമുള്ള മരണങ്ങള് റിപോര്‍ട്ട് ചെയ്തതില്‍ 70 ശതമാനവും പുരുഷന്മാരാണ്. നാല്പത്തിയഞ്ച് ശതമാനം മരണങ്ങള് റിപോര്‍ട്ട് ചെയ്യപ്പെട്ടത് 60 വയസ്സിന് താഴെയുള്ളവരിലാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ് പറഞ്ഞു.
മൊത്തം കൊവിഡ് കേസുകളില്‍ അറുപത്തിമൂന്ന് ശതമാനം പുരുഷന്മാരിലാണ്. 52 ശതമാനം കേസുകള്‍ 18നും 44 നും ഇടയില്‍ പ്രായമുള്ളവരിലാണ്. എന്നാല്‍ 11 ശതമാനം മരണങ്ങള് മാത്രമാണ് ഈ വിഭാഗത്തില്‍ നിന്ന് റിപോര്‍ട്ട് ചെയ്തത്.
Post Your Comments