Latest NewsKeralaNews

പന്തളം നഗരസഭയിൽ പുത്തൻ രാഷ്ട്രീയ പരീക്ഷണവുമായി ബിജെപി

പന്തളം നഗരസഭയിൽ ബി.ജെ.പിയിൽനിന്ന് നാലു പുരുഷന്മാരും 14 വനിതകളുമാണ് ജയിച്ചുവന്നത്. 33 അംഗ നഗരസഭയിൽ 18 സീറ്റുകൾ നേടിയാണ് ബി.ജെ.പി ഭരണം പിടിച്ചത്.

പന്തളം: നിയമസഭയിലെ പടയ്ക്കു മുമ്പേ പന്തളം നഗരസഭയിൽ പുത്തൻ പരീക്ഷണവുമായി ബി.ജെ.പി. പന്തളം നഗരസഭയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതയെ ചെയർപേഴ്സണാക്കി പുതിയ രാഷ്ട്രീയ പരീക്ഷണം. ജനറൽ വിഭാഗത്തെ ഒഴിവാക്കി സുശീലയെ ആണ് ഇവിടെ ചെയർപേഴ്‌സണാക്കിയിരിക്കുന്നത്. ഇവർ മത്സരിച്ച് വിജയിച്ചതും ജനറൽ സീറ്റിൽ നിന്നായിരുന്നു. യു.രമ്യയാണ് വൈസ് ചെയർപേഴ്‌സൺ.

എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പന്തളം ഉൾപ്പെടുന്ന അടൂർ സീറ്റ് പിടിക്കുകയെന്ന ലഷ്യം കൂടി മുന്നിൽക്കണ്ടാണ് ബി.ജെ.പിയുടെ രാഷ്ട്രീയ നീക്കമെന്നാണ് വിലയിരുത്തൽ. പത്തനംതിട്ട ജില്ലയിലെ അടൂർ, ആലപ്പുഴ ജില്ലയിൽ ഉൾപ്പെടുന്ന മാവേലിക്കര എന്നീ നിയമസഭാ മണ്ഡലങ്ങളിൽ പട്ടികജാതി സംവരണമാണ്. ശബരിമല യുവതീ പ്രവേശന വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് തുടക്കമിട്ടെന്ന പ്രത്യേകതയും പന്തളത്തിനുണ്ട്. നഗരസഭ പിടിക്കുന്നതിൽ ഈ പ്രക്ഷോഭവും ബിജെ.പിക്ക് രാഷ്ട്രീയമായി ഗുണം ചെയ്തെന്നാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നൽകുന്ന സൂചന. ഇത് നിയമസഭാ തെരഞ്ഞുടപ്പിലും ആവർത്തിക്കുമെന്ന കണക്കുകൂട്ടലും നേതൃത്വത്തിനുണ്ട്.

Read Also: കത്തിയമര്‍ന്ന രാജന്റെയും അമ്പിളിയുടേയും മക്കളെ സഹായിക്കാന്‍ ഷാഫി പറമ്പില്‍ രംഗത്ത്

ഹിന്ദു മുന്നോക്ക സമുദായത്തിന് ഭൂരിപക്ഷമുള്ള അടൂർ നിയമസഭാ മണ്ഡലത്തിൽ ഇക്കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിലും എൻ.ഡി.എ സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പന്തളം നഗരസഭയിൽ ബി.ജെ.പി ഭരണത്തിലെത്തിയത്. ഈ സാഹചര്യത്തിൽ അടൂർ മണ്ഡലവും നിയമസഭാ തെരഞ്ഞെടുപ്പിൽ ഒപ്പം നിൽക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. പന്തളം നഗരസഭയിൽ ബി.ജെ.പിയിൽനിന്ന് നാലു പുരുഷന്മാരും 14 വനിതകളുമാണ് ജയിച്ചുവന്നത്. 33 അംഗ നഗരസഭയിൽ 18 സീറ്റുകൾ നേടിയാണ് ബി.ജെ.പി ഭരണം പിടിച്ചത്.

shortlink

Post Your Comments


Back to top button