KeralaLatest NewsNews

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് കോണ്‍ഗ്രസ്

തിരുവനന്തപുരം : മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരസ്യ പ്രസ്താവനകള്‍ പരസ്യ പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഡിസിസി തലം മുതല്‍ അഴിച്ചു പണി ഉടന്‍ ഉണ്ടാകുമെന്നും അന്‍വര്‍ സൂചിപ്പിച്ചു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രകടനം മോശമായിരുന്നില്ലെന്നാണ് തോല്‍വി പഠിക്കാനെത്തിയ എഐസിസി പ്രതിനിധി സംഘത്തിന്റെ വിലയിരുത്തല്‍. എല്‍ഡിഎഫ്-യുഡിഎഫ് വോട്ട് ശതമാനത്തിലുള്ള വ്യത്യാസം 0.95% മാത്രമാണെന്നത് ചൂണ്ടിക്കാട്ടിയാണ് താരിഖ് അന്‍വര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഡിസിസികള്‍ക്കെതിരെ പല പരാതികളും ലഭിച്ചിട്ടുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ താഴെത്തട്ടു മുതല്‍ അഴിച്ചു പണി ഉടന്‍ ഉണ്ടാകുമെന്നും ഘടക കക്ഷികള്‍ക്ക് കോണ്‍ഗ്രസിലെ നേതൃമാറ്റം സംബന്ധിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button