കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ മമതയെ തറപ്പറ്റിയ്ക്കാന്‍ അമിത് ഷായുടെ ശക്തമായ നീക്കം, ബി.സി.സി.ഐ അധ്യക്ഷനും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകനുമായ സൗരവ് ഗാംഗുലി ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. സൗരവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുമെന്ന സൂചനയാണ് ബംഗാളിലെ ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്നത്.
Read also : മകളുടെ ശരീരത്തിൽ ചൂട് ചായയൊഴിച്ച് പൊള്ളലേൽപിച്ച പിതാവിനെതിരെ കേസ്
‘ദാദ’ എന്ന വിളിപ്പേരില്‍ കളിക്കളം വാണരുളിയ സൗരവും ബംഗാളികളുടെ ‘ദീദി’യായി രാഷ്ട്രീയക്കളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന മമത ബാനര്‍ജിയും തമ്മിലുള്ള പോരാട്ടമാകുമോ ബംഗാളില്‍ നടക്കുകയെന്നാണ് രാഷ്ട്രീയ തല്‍പരരും ക്രിക്കറ്റ് പ്രേമികളും ഒരുപോലെ ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ദിവസം ഗാംഗുലി പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെ രാജ്ഭവനിലെത്തി സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹം ബി.ജെ.പിയിലേക്ക് എന്ന അഭ്യൂഹം വീണ്ടും ശക്തമായത്. ഈ അഭ്യൂഹത്തിന് വര്‍ഷങ്ങളുടെ പഴക്കവുമുണ്ട്. ബി.ജെ.പി നേതാക്കളുമായി ഗാംഗുലി എപ്പോള്‍ കൂടിക്കാഴ്ച നടത്തിയാലും പരക്കുന്ന പ്രചാരണമാണിത്. ബി.ജെ.പി പല തവണ ഗാംഗുലിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹമത് സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും ബംഗാളില്‍ ‘ദാദ-ദീദി പോരാട്ടം’ ബി.ജെ.പി ലക്ഷ്യമിട്ടിരുന്നെങ്കിലും അത് വിജയിച്ചുമില്ല.
Post Your Comments