കോട്ടയം: രാജ്യത്ത് വരാനിരിയ്ക്കുന്നത് വൻ ആപത്ത്. മതേതര ജനാധിപത്യ കക്ഷിയായ കോണ്‍ഗ്രസിന്റെ തകര്‍ച്ച ജനാധിപത്യത്തിന് ആപത്താണെന്ന് കേരള ജനപക്ഷം പൂഞ്ഞാര്‍ ഡിവിഷന്‍ നേതൃയോഗം. യോഗം പിസി ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ഒരു പഞ്ചായത്തിലും ജനപക്ഷത്തിന്റെ പിന്തുണ ആര്‍ക്കും പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ ജനപക്ഷത്തിന്റെ പിന്തുണ വേണ്ടെന്ന് പറയുന്നത് അപഹാസ്യമാണെന്നും യോഗം വിലയിരുത്തി. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എഫ്.കുര്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷോണ്‍ ജോര്‍ജ്, ജോര്‍ജ് വടക്കന്‍, പ്രൊഫ. ജോസഫ് ടി.ജോസ്, ജോയ് സ്‌കറിയ, കെ.കെ.സുകുമാരന്‍ പറഞ്ഞു.
അതേസമയം പൂഞ്ഞാര്‍ തെക്കേകര പഞ്ചായത്തില്‍ കേവല ഭൂരിപക്ഷം ഒരു മുന്നണിക്കും നേടാനായിട്ടില്ല. പിസി ജോര്‍ജിന്റെ ജനപക്ഷത്തിന്റെ തീരുമാനമാണ് ഭരണം ആര്‍ക്കെന്ന് ഇവിടെ തീരുമാനിക്കുക. 14 അംഗ സമിതിയില്‍ അഞ്ച് വീതം സീറ്റ് എല്‍ഡിഎഫിനും യുഡിഎഫിനും ഉണ്ട്. നാല് സീറ്റ് നേടിയ ജനപക്ഷത്തിന്റെ തീരുമാനം ഇവിടെ നിര്‍ണായകമാണ്. എന്നാല്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ജനപക്ഷത്തിന്റെ പിന്തുണ ആവശ്യമില്ലെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. ജനപക്ഷവുമായി ഐക്യ ജനാധിപത്യ മുന്നണിക്ക് യാതൊരു വിധ സഖ്യമോ സഹകരണോ വേണ്ടെന്നും യുഡിഎഫ് മണ്ഡലം കമ്മറ്റി നേതൃയോഗം തീരുമാനിച്ചു. തിടനാട് പഞ്ചായത്തില്‍ ജനപക്ഷം രണ്ട് സീറ്റുകള്‍ നേടിയിട്ടുണ്ട്. ഇവിടെ എല്‍ഡിഎഫ് അധികാരത്തിലെത്തുമെന്നാണ് കരുതുന്നത്. ജനപക്ഷത്തിന്റെ പിന്തുണ സ്വീകരിച്ചില്ലെങ്കില്‍ സ്വതന്ത്രരുടെ തീരുമാനമായിരിക്കും എല്‍ഡിഎഫ് ഭരണം തീരുമാനിക്കുക.
Post Your Comments