തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സ്വാഭാവിക ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ കോടതിയിൽ എത്തിയിരിക്കുന്നു. കുറ്റപത്രം പൂർണമല്ലെന്നും അന്വേഷണം പൂർത്തിയായിട്ടില്ലെന്നും ഇഡി അറിയിച്ച സാഹചര്യത്തിലാണ് ശിവശങ്കർ ജാമ്യം തേടി കോടതിയെ സമീപിക്കുകയുണ്ടായത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ശിവശങ്കർ ജാമ്യ ഹർജി നൽകിയിരിക്കുന്നത്. സിആർപിസി 167 പ്രകാരം സ്വഭാവിക ജാമ്യത്തിന് അർഹതയുണ്ടെന്നാണ് ശിവശങ്കറിന്റെ വാദം ഉയർന്നത്.
എന്നാൽ അതേസമയം, ശിവശങ്കറിനെതിരെ ആയിരത്തിലധികം പേജുകളുള്ള കുറ്റപത്രമാണ് ഇഡി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ഇഡിയുടെ രണ്ടാമത്തെ കുറ്റപത്രമാണിത്. ശിവശങ്കറിന് ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാനുള്ള സാദ്ധ്യത നേരത്തെ ഇഡി കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസിൽ അറസ്റ്റിലായി 60 ദിവസം തികയുന്നതിനിടെ ശിവശങ്കറിനെതിരെ കുറ്റപത്രം ഇഡി നൽകിയിരിക്കുന്നത്. സ്വർണക്കടത്തിൽ ശിവശങ്കറിന് വ്യക്തമായ പങ്കുണ്ടെന്നും അതിനുള്ള തെളിവുകളുണ്ടെന്നുമാണ് കസ്റ്റംസിന്റെ വാദം.
Post Your Comments