റിയാദ്: സൗദി അറേബ്യയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് 11 മരണങ്ങള് കൂടി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇന്ന് 119 പേർക്കാണ് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. 174 പേർ സുഖം പ്രാപിക്കുകയുണ്ടായി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് കേസുകളുടെ ആകെ എണ്ണം 3,62,339 ഉം രോഗമുക്തരുടെ എണ്ണം 3,53,353 ഉം ആയിരിക്കുന്നു. മരണസംഖ്യ 6196 ആയി ഉയർന്നു.
അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2790 പേരാണ്. ഇതിൽ 393 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു
Post Your Comments