മധ്യപ്രദേശ്: അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ തീകൊളുത്തി കൊന്ന സംഭവത്തിൽ അമ്മ പിടിയിൽ. മധ്യപ്രദേശിലെ സിങ്ക്റൗളി ജില്ലയിലെ സുഖാർ ഗ്രാമത്തിലുള്ള യുവതിയാണ് സ്വന്തം കുഞ്ഞിനെ അതിക്രൂരമായി തീകൊളുത്തി കൊലപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിൽ ഗുഡ്ഡി സിങ് (27) എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചിട്ടുണ്ട്. യുവതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പൊലീസ് പറഞ്ഞു. എന്നാൽ അതേസമയം, കുഞ്ഞ് നിർത്താതെ കരഞ്ഞതോടെയാണ് അമ്മ തീകൊളുത്തിയതെന്ന് യുവതിയുടെ ഭർതൃമാതാവ് പൊലീസിനോട് പറഞ്ഞു. ഭർതൃമാതാവ് തന്നെയാണ് സംഭവത്തിൽ പരാതിയും നൽകിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്.
Post Your Comments