Latest NewsKeralaNews

പോക്‌സോ കേസിലെ പ്രതി മരിച്ച നിലയിൽ

ആലപ്പുഴ: പോക്‌സോ കേസിലെ പ്രതിയെ ആലപ്പുഴ ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. ആലപ്പുഴ നഗരസഭ കുതിരപ്പന്തി വാര്‍ഡ് സ്വദേശി മുനീര്‍ (35) ആണ് മരിച്ചിരിക്കുന്നത്. ഇന്നലെ പകല്‍ നാലോടെ ആലപ്പുഴ ബീച്ചിലെ കാറ്റാടി കടപ്പുറത്താണ് മൃതദേഹം കണ്ടെത്തുകയുണ്ടായത്. ബീച്ചിലെത്തിയ വിനോദസഞ്ചാരികളില്‍ ചിലരാണ് ആദ്യം മൃതദേഹം കണ്ടത്. ഇവര്‍ ബീച്ചിലെ ലൈഫ് ഗാര്‍ഡുകളെ വിവരമറിയിക്കുകയുണ്ടായി.

തുടര്‍ന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയുണ്ടായി. ആലപ്പുഴ ബീച്ചില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയിലെ ജോലിക്കാരനാണ് മരിച്ച മുനീര്‍. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള പോക്‌സോ കേസിലെ പ്രതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button