നാഗ്പുർ: 32 വയസുകാരിയായ യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിലായിരിക്കുന്നു. നാഗ്പൂരിലെ ബൈറാംജി എന്ന പട്ടണത്തിൽ വെള്ളിയാഴ്ച്ചയാണ് ഞെട്ടിക്കുന്ന കൊലപാതകം ഉണ്ടായിരിക്കുന്നത്. വാക്കുതർക്കത്തെത്തുടർന്ന് ഷാദാബ് ആലം എന്ന യുവാവാണ് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയിരിക്കുന്നത്. തീകൊളുത്തിയതിന് ശേഷം ഇയാൾ തന്നെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചതും. ശനിയാഴ്ച ആശുപത്രിയിൽ വെച്ച് യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു ഉണ്ടായത്. പ്രതി തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം അവിടെ നിന്ന് രക്ഷപ്പെട്ടു. പൊലീസ് പിടിയിലായതിന് ശേഷം യുവതി സ്വയം ആത്മഹത്യ ചെയ്തതാണെന്ന് ഇയാൾ പോലീസിനോട് പറയുകയുണ്ടായി. എന്നാൽ കോൾ റെക്കോർഡുകളും പൊള്ളലേറ്റ പരിക്കുകളിലുള്ള സംശയവും കാരണം ഇയാളെ പൊലീസ് കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു ഉണ്ടായത്. ഇതിൽ നിന്നാണ് പ്രതി നുണ പറഞ്ഞതാണെന്ന് പൊലീസിന് അറിയാൻ കഴിഞ്ഞത്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ പ്രതി ഇത് മറച്ചുവെച്ച് സോഷ്യൽ മീഡിയയിൽ കൂടി യുവതിയുമായി അടുപ്പത്തിലാകുകയായിരുന്നു ഉണ്ടായത്. ഈ ബന്ധമാണ് കൊലപാതകത്തിലേക്ക് എത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Post Your Comments