KeralaLatest NewsNews

റോഡില്‍ മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം യുവതി നാടുവിട്ടു ; രഹസ്യവാസത്തിനിടയില്‍ അറസ്റ്റില്‍

ഡിസംബര്‍-14-നാണ് ബീന കാമുകനായ രതീഷിനൊപ്പം നാടുവിട്ടത്

പത്തനംതിട്ട : റോഡില്‍ മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം നാടുവിട്ട യുവതിയെയും കാമുകനേയും രഹസ്യവാസത്തിനിടയില്‍ പൊലീസ് പിടികൂടി. വെട്ടിപ്പുറം സ്വദേശി ബീനയാണ് പൊലീസ് പിടിയിലായത്. കടമ്മനിട്ടയില്‍ നിന്നാണ് ബീനയും കാമുകനും പൊലീസ് പിടിയിലായത്. ഒന്‍പതും പതിമൂന്നും വയസുള്ള ആണ്‍കുട്ടികളെ റോഡില്‍ ഉപേക്ഷിച്ചാണ് ഇവര്‍ കാമുകനോടൊപ്പം കടന്നു കളഞ്ഞത്.

ഡിസംബര്‍-14-നാണ് ബീന കാമുകനായ രതീഷിനൊപ്പം നാടുവിട്ടത്. മലയാലപ്പുഴയിലെ ബന്ധു വീട്ടിലേക്ക് മക്കളെയും കൂട്ടി പോയതാണ് ബീന. പക്ഷേ ബന്ധു വീടിന് സമീപത്തെ റോഡില്‍ വെച്ച് ബീന മക്കളെ ഉപേക്ഷിക്കുകയും അവിടെ കാത്തു നിന്ന കാമുകന്‍ രതീഷിന് ഒപ്പം പോവുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ ചെന്നൈ, രാമേശ്വരം, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളില്‍ കറങ്ങിയ ശേഷം തിരികെ നാട്ടില്‍ വന്ന് കടമ്മനിട്ടയിലുള്ള സുഹൃത്തിന്റെ വീട്ടില്‍ രഹസ്യമായി കഴിയുന്നതിനിടയിലാണ് പൊലീസ് പിടിയിലായത്. സിം കാര്‍ഡ് മാറ്റി ഉപയോഗിച്ചായിരുന്നു ഇവര്‍ യാത്ര നടത്തിയിരുന്നത്. ബീനയുടെ ഭര്‍ത്താവ് മുന്‍പ് ഗള്‍ഫിലായിരുന്നു.

ഇവര്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരം കേസെടുത്തു. പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. ബീനയെ അട്ടക്കുളങ്ങര വനിത ജയിലിലേക്കും രതീഷിനെ കൊട്ടാരക്കര ജയിലിലേക്കുമാണ് മാറ്റിയത്. രണ്ട് തവണ വിവാഹം കഴിച്ചയാളാണ് രതീഷ്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയുമാണെന്ന് പൊലീസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button