കാലിഫോർണിയ: പുതുവർഷത്തിൽ നിർണായക മാറ്റത്തിനൊരുങ്ങി വാട്സ് ആപ് എത്തിയിരിക്കുന്നു. വിവിധ ഡിവൈസുകളിൽ ഒരേ സമയം ഒരു വാട്സ് ആപ് അക്കൗണ്ടിലെ ഫീച്ചറുകൾ ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള മാറ്റത്തിനാണ് വാട്സാപ്പ് തയാറായിരിക്കുന്നത്. ഇതിനുള്ള പരീക്ഷണങ്ങൾ വാട്സ് ആപ് തുടങ്ങിയതായി വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതിനൊപ്പം വിഡിയോകളും ചിത്രങ്ങളും കോപ്പി ചെയ്ത് വാട്സ് ആപ് ചാറ്റ് ബാറിൽനേരിട്ട് പേസ്റ്റ് ചെയ്ത് അയക്കാനുള്ള സൗകര്യവും വാട്സ് ആപ്പിൽ പുതുതായി എത്തിയിരിക്കുന്നത്. ഇരു ഫീച്ചറുകളുടെയും പരീക്ഷണം ഐ.ഒ.എസിലാണ് നിലവിൽ പുരോഗമിക്കുന്നത്. ഒന്നിലധികം ഫോണുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ഫീച്ചർ ആൻഡ്രോയിഡിൽ പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ.ഒ.എസിലേക്കും ഫീച്ചറെത്തുന്നത്. നേരത്തെ വോയ്സ് വിഡിയോ കോളുകൾ വെബ് വേർഷനിൽ വാട്സ് ആപ് പരീക്ഷിച്ചിരുന്നു. ഇതിന്റെ ബീറ്റ പരീക്ഷണങ്ങളായിരുന്നു നടത്തിയത്. എന്നാൽ അതേസമയം, ഫീച്ചർ ഇതുവരെ വാട്സ് ആപ് പുറത്തിറക്കിയിട്ടില്ല.
Post Your Comments