താന്‍ കംപോസ് ചെയ്‌ത ഗാനങ്ങള്‍ ആലപിക്കുവാന്‍ ഗായികമാരെ ക്ഷണിക്കുന്ന തട്ടിപ്പുകാരെക്കുറിച്ചു സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം തുറന്നു കാട്ടിയത്.
പോസ്റ്റ് പൂർണ്ണ രൂപം
പ്രിയ സുഹൃത്തുകളെ.. കുറച്ചുകാലമായി നടന്നു കൊണ്ടിരിക്കുന്ന ഒരു വലിയ തട്ടിപ്പിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്. ഇതിനെക്കുറിച്ച് ഇതിനുമുന്‍പും കേട്ടിട്ടുണ്ടെങ്കിലും വ്യക്തിപരമായി നേരിടേണ്ടി വന്നത് ഇപ്പോഴാണ്. ‘എന്റെ’ ഗാനങ്ങള്‍ ആലപിക്കുവാന്‍ എന്ന വ്യാജേന ചില ക്രിമിനലുകള്‍ വളര്‍ന്നുവരുന്ന പുതുഗായകരെ വിളിക്കുകയും അവരുടെ നിഷ്‌കളങ്കതയേയും ആലാപനരംഗത്ത് ഒരു കരിയറെന്ന അവരുടെ ആവശ്യകതയേയും ചൂഷണം ചെയ്യുന്നു. ഇവിടെയെങ്ങും ഞാന്‍ ഇല്ലതാനും.
AR അസ്സോസിയേറ്റ്സ് എന്ന കമ്ബനിയില്‍ നിന്നും അനൂപ് കൃഷ്‌ണന്‍ [ഫോണ്‍ നമ്ബര്‍ – 73063 77043] എന്ന വ്യക്തി എന്റെ രണ്ടു പാട്ടുകള്‍ പാടുവാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് എന്റെ സുഹൃത്തിന് അയച്ച വാട്സാപ്പ് മെസേജുകളുടെ സ്ക്രീന്‍ഷോട്ടാണ് താഴെ പങ്ക് വെച്ചിരിക്കുന്നത്. ഒന്ന് ഹരിശങ്കറിനൊപ്പവും ഒന്ന് വിനീതിനൊപ്പവും. ഈ തട്ടിപ്പുക്കാര്‍ ഗായകരെ സ്റ്റുഡിയോയിലേക്ക് വിളിക്കുകയും ഞാന്‍ കംപോസ് ചെയ്‌ത ഗാനമാണെന്ന് പറഞ്ഞ് ഏതെങ്കിലും ഒക്കെ ഗാനങ്ങള്‍ ആലപിപ്പിക്കുകയും ചെയ്യുന്നു. ഗായികമാരാണ് പ്രധാനമായും ഇവരുടെ ലക്ഷ്യം. മറ്റുള്ള രീതികളിലും ഈ തട്ടിപ്പുകാര്‍ നേട്ടം കൊയ്യുവാന്‍ ശ്രമിക്കുന്നു. എന്റെ സ്റ്റുഡിയോയില്‍ മാത്രമേ ഞാന്‍ എന്റെ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്യാറുള്ളൂ എന്ന് അറിഞ്ഞിരിക്കുക. ഞാന്‍ സ്ഥലത്തില്ലായെങ്കില്‍ മാത്രം മിഥുന്‍ ജയരാജ്, ബിജു ജെയിംസ് അല്ലെങ്കില്‍ ഹരിശങ്കര്‍ ഇവര്‍ ആരെങ്കിലുമായിരിക്കും റെക്കോര്‍ഡിങ് നടത്തുക. എങ്കില്‍ പോലും ഭൂരിഭാഗം ഗാനങ്ങളും ഞാന്‍ തന്നെയാണ് റെക്കോര്‍ഡ് ചെയ്യുന്നത്. ദയവായി ഇത് പങ്ക് വെക്കുക. ശ്രദ്ധാലുവായിരിക്കുക.
https://www.facebook.com/shaanrahman/posts/10159049041077495
Post Your Comments