COVID 19KeralaLatest NewsNews

‘ഒരു ബഞ്ചിൽ ഒരു കുട്ടി’ ; സ്കൂളുകൾ തുറക്കാൻ മാർഗ്ഗനിർദ്ദേശങ്ങളുമായി വിദ്യാഭ്യാസവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി ഒന്നു മുതല്‍ തുറക്കുമ്പോൾ ക്രമീകരണങ്ങളുമായി വിദ്യാഭ്യാസവകുപ്പ്.സ്കൂളുകൾ തുറക്കുമ്പോൾ ഒരേസമയം 50% കുട്ടികളെ മാത്രമേ അനുവദിക്കാവൂവെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം.

Read Also : അ​ട​ൽ ട​ണ​ലി​നുള്ളിൽ ആനന്ദ നൃത്തം ; 10 വിനോദസഞ്ചാരികൾ അ​റ​സ്റ്റി​ൽ

ആദ്യത്തെ ആഴ്ച ഒരു ബെഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണം, 10, 12 ക്ലാസുകളില്‍ 300ല്‍ കൂടുതല്‍ കുട്ടികളുള്ള സ്കൂളുകളില്‍ ഒരേസമയം 25% കുട്ടികളെ അനുവദിക്കുന്നതാണ് ഉചിതമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

എല്ലാ സ്കൂളുകളിലും പ്രധാനാധ്യാപകന്റെ നേതൃത്വത്തില്‍ കോവിഡ് സെല്‍ രൂപീകരിക്കണം. വാര്‍ഡ് അംഗം, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍. പിടിഎ പ്രസിഡന്റ്, അധ്യാപക, വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവര്‍ സെല്ലില്‍ വേണം. ആഴ്ചയിലൊരിക്കല്‍ യോഗം ചേര്‍ന്ന് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

സ്കൂള്‍ തലത്തില്‍ പ്ലാന്‍ തയാറാക്കണം. കോവിഡ് ലക്ഷണമുള്ള കുട്ടികളെ നിരീക്ഷിക്കാന്‍ സിക്ക് റൂം, പ്രഥമശുശ്രൂഷാ കിറ്റ് എന്നിവ ഒരുക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ദിവസേന റിപ്പോര്‍ട്ട് നല്‍കണം.സ്കൂളിലെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ച്‌ സ്റ്റാഫ് കൗണ്‍സില്‍, പിടിഎ എന്നിവയില്‍ ചര്‍ച്ച ചെയ്ത് ഈ വിവരങ്ങള്‍ ഓണ്‍ലൈനില്‍ ക്ലാസ് പിടിഎ യോഗത്തിലൂടെ രക്ഷിതാക്കളെ അറിയിക്കണം.

പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ :

മാസ്ക്, ഡിജിറ്റല്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് എന്നിവ സജ്ജീകരിക്കണം.

എത്തിച്ചേരാന്‍ കഴിയാത്ത കുട്ടികള്‍ക്ക് സമൂഹമാധ്യമങ്ങള്‍ വഴി ക്ലാസുകള്‍ നല്‍കാം.

രക്ഷിതാക്കളുടെ സമ്മതപത്രമുണ്ടെങ്കില്‍ മാത്രമേ കുട്ടികളെ പ്രവേശിപ്പിക്കാവൂ.

ജനുവരി 15നകം 10-ാം ക്ലാസിന്റെയും 30നകം 12-ാം ക്ലാസിന്റെയും ‍ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തിയാകും.

ആദ്യത്തെ ആഴ്ച രാവിലെ 3 മണിക്കൂര്‍, ഉച്ചയ്ക്കുശേഷം 3 മണിക്കൂര്‍ വീതമുള്ള 2 ഘട്ടങ്ങളായാണ് ക്ലാസുകള്‍ നിശ്ചയിക്കേണ്ടത്.

‌ആവശ്യമെങ്കില്‍ ഷിഫ്റ്റ് സമ്ബ്രദായം ഏര്‍പ്പെടുത്താം.

കുട്ടികള്‍ തമ്മില്‍ 2 മീറ്റര്‍ ശാരീരിക അകലം പാലിക്കണം.

ഒന്നിച്ചിരുന്ന് ആഹാരം കഴിക്കുന്നത് ഒഴിവാക്കണം. ഭക്ഷണം, ശുദ്ധജലം എന്നിവയും ക്ലാസില്‍ ഉപയോഗിക്കുന്ന വസ്തുക്കളും കുട്ടികള്‍ പങ്കുവയ്ക്കരുത്.

ക്ലാസ് മുറികളുടെ വാതിലിന്റെ കൈപ്പിടി, ഡെസ്ക്, ഡസ്റ്റര്‍ എന്നിവ 2 മണിക്കൂര്‍ കൂടുമ്പോൾ സാനിറ്റൈസ് ചെയ്യണം.

കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ആവശ്യമെങ്കില്‍ ആരോഗ്യപരിശോധനാ സൗകര്യം ഒരുക്കണം.

സ്കൂള്‍ വാഹനങ്ങളില്‍ സുരക്ഷിത അകലം നിര്‍ബന്ധം. വാഹനങ്ങളില്‍ കയറും മുന്‍പ് തെര്‍മല്‍ പരിശോധന നടത്തണം. മാസ്ക് നിര്‍ബന്ധം.

വിദ്യാര്‍ഥികള്‍ക്ക് മാനസിക പിന്തുണ ആവശ്യമെങ്കില്‍ കൗണ്‍സലിങ് നല്‍കണം. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രത്യേക പിന്തുണ നല്‍കണം.

പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് ആവശ്യമെങ്കില്‍ വീട്ടില്‍ ചെന്ന് പഠനപിന്തുണ നല്‍കാന്‍ റിസോഴ്സ് അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button