തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മേയര്‍ ആയി സിപിഎം പ്രഖ്യാപിച്ച ആര്യാ രാജേന്ദ്ര ന്‍ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആണെന്നത് തെറ്റ്. ബിജെപിയുടെ സുമന്‍ കോലിയുടെ പേരിലാണ് ആ റിക്കോര്‍ഡ്. 27-ാം വയസ്സില്‍ നാഗപ്പൂര്‍ മേയറായിരുന്ന മു്ന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ റിക്കോര്‍ഡ് ആര്യ മറികടന്നു എന്നുമൊക്കെയായിരുന്നു പ്രചരണം.
അതിശൈത്യത്തിൽ മദ്യപിക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
എന്നാൽ 11 വര്‍ഷം മുന്‍പ് 2009ല്‍ രാജസ്ഥാനിലെ ഭരത്പൂര്‍ കോര്‍പറേഷന്‍ മേയര്‍ ആവുമ്പോള്‍ ബിജെപിയുടെ സുമന്‍ കോലിക്ക് പ്രായം 21 വയസ്സ്, 3 മാസം. ആര്യാ രാജേന്ദ്രന്റെ പ്രായം 21 വയസ്സും 11 മാസവും. കൊല്ലം മേയറായിരുന്ന സബിത ബീഗം, നവ മുംബയ് മേയറായ സഞ്ജീവ് നായിക് എന്നിവര്‍ 23-ാം വയസ്സില്‍ നഗര പിതാക്കന്മാരായി.
Post Your Comments