COVID 19Latest NewsNewsOman

ഒമാനില്‍ 182 പേര്‍ക്ക് കൂടി കോവിഡ്

മസ്‍കത്ത്: ഒമാനില്‍ 182 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. നാല് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. വെള്ളി, ശനി ദിവസങ്ങളിലെ കണക്കുകള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ടത്. രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,28,472 ആയി ഉയർന്നു.

ഇതുവരെ 1495 പേരാണ് ഒമാനില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചത്. 1,20,976 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. നിലവില്‍ 94.2 ശതമാനമാണ് രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17 പേരെ മാത്രമാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നത്. നിലവില്‍ 87 പേര്‍ കൊറോണ വൈറസ് രോഗം ബാധിതരായി ആശുപത്രികളില്‍ കഴിയുന്നുണ്ട്. ഇവരില്‍ 35 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button