KeralaLatest NewsNews

കോൺഗ്രസിന്റെ തകർച്ച ജനാധിപത്യത്തിന് ആപത്തെന്ന് കേരള ജനപക്ഷം

കോട്ടയം: മതേതര ജനാധിപത്യ കക്ഷിയായ കോൺഗ്രസ് ഈ നിലപാട് തുടർന്നാൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് കേരള ജനപക്ഷം പൂഞ്ഞാർ ഡിവിഷൻ നേതൃ യോഗം. കോൺഗ്രസിന്റെ തകർച്ച ജനാധിപത്യത്തിന് ആപത്താണെന്നും യോഗം അഭിപ്രായപെട്ടു.

പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഒരു പഞ്ചായത്തിലും ജനപക്ഷത്തിന്റെ പിന്തുണ ആർക്കും പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ ജനപക്ഷത്തിന്റെ പിന്തുണ വേണ്ടെന്ന് പറയുന്നത് അപഹാസ്യവും, പാർട്ടി താല്പര്യങ്ങൾക്കപ്പുറം ചില വ്യക്തികളുടെ താല്പര്യങ്ങൾക്ക് കോൺഗ്രസ്‌ അടിയറവു വെച്ചതിന്റെ ലക്ഷണവുമാണ്. ഈ നിലപാട് തുടർന്നാൽ മധ്യ കേരളത്തിലെ ഭൂരിഭാഗം നിയമസഭ സീറ്റിലും കോൺഗ്രസിന് കനത്ത തിരിച്ചടി ഉണ്ടാകുമെന്നും യോഗം വിലയിരുത്തി.

തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളിലെ പരാജയവും കോട്ടയം ജില്ലാ പഞ്ചായത്തിലെ കനത്ത പരാജയവും ഇനിയും നേതൃത്വത്തിന്റെ കണ്ണ് തുറപ്പിച്ചിട്ടില്ല എന്നതാണ് തിരഞ്ഞെടുപ്പിന് ശേഷമുള്ള പല പ്രസ്താവനകളിൽ നിന്നും മനസിലാവുന്നത്. വ്യക്തി താല്പര്യങ്ങളും ബാങ്ക് കൊള്ളയും സ്‌ഥിരം തൊഴിലാക്കിയ ചില നേതാക്കളാണ് ഈ പരാജയങ്ങൾക്ക് മുഴുവൻ ചുക്കാൻ പിടിച്ചതെന്നും യോഗത്തിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button