തിരുവനന്തപുരം: ഭരണതുടര്‍ച്ച പ്രതീക്ഷിച്ചുള്ള ബജറ്റാവും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി തോമസ് ഐസക്. സമ്പൂര്‍ണ്ണ ബജറ്റായിരിക്കും അവതരിപ്പിക്കുക. ജനക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കും. കിഫ്ബിയില്‍ പുതിയ പദ്ധതികള്‍ ഉണ്ടാവില്ല. നിലവിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിന് മുന്‍ഗണന നല്‍കും.
60,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ട്. ഇത് എത്രയും വേഗം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ പരിഹരിക്കാനുള്ള നടപടികള്‍ ബജറ്റിലുണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
read also: കർഷക സമരത്തെ ചൊല്ലി കോൺഗ്രസിൽ വീണ്ടും വിമത സ്വരം
ജനുവരി 15നാണ് സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത്. മേയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വോട്ട് ഓണ്‍ അക്കൗണ്ടായിരിക്കും ഇക്കുറി അവതരിപ്പിക്കുക.
Post Your Comments