KeralaLatest NewsNews

കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട; 73 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി

കോഴിക്കോട്: കരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 73 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. 11 കേസുകളിലായിട്ടാണ് 1443 ഗ്രാം സ്വർണ്ണം പിടികൂടിയത്. അന്താരാഷ്ട്ര വിപണിയിൽ 2.25 ലക്ഷം വിലവരുന്ന 72000 സിഗരറ്റും 6 ലക്ഷത്തോളം വിലവരുന്ന 8.5 കിലോ കുങ്കുമപ്പൂവും പിടികൂടിയിരിക്കുന്നു.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ്ണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button