KeralaLatest NewsNews

ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേർ പൊ​ള്ള​ലേ​റ്റ നിലയിൽ

വെ​ഞ്ഞാ​റ​മൂ​ട്: ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു​പേ​രെ പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചിരിക്കുന്നു. ചെ​ല്ല​ഞ്ചി കെ.​എ​സ് ഭ​വ​നി​ല്‍ ശ്രീ​ജി​ത് (37), ഭാ​ര്യ ധ​ന്യ (35), മ​ക്ക​ളാ​യ ദ​യ​ന്‍ (അ​ഞ്ച്), ദ​ക്ഷി​ത് (ഒ​മ്പ​ത് മാ​സം) എ​ന്നി​വ​ര്‍ക്കാ​ണ് പൊ​ള്ള​ലേറ്റിരിക്കുന്നത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 11ന്​ ​വെ​ഞ്ഞാ​റ​മൂ​ട് ജ​ങ്​​ഷ​ന് സ​മീ​പം ഇ​വ​ര്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ല്‍ ​െവ​ച്ചാ​യി​രു​ന്നു സം​ഭ​വം ഉണ്ടായിരിക്കുന്നത്. ധ​ന്യ​യു​ടെ ദേ​ഹ​ത്ത് തീ ​പ​ട​രു​ന്ന​ത് ക​ണ്ട് ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഭ​ര്‍ത്താ​വി​ന് പൊ​ള്ള​ലേ​റ്റ​ത്. തീ ​ആ​ടി​പ്പ​ട​ര്‍ന്ന് നി​ല​വി​ള​ക്കു​ന്ന മാ​താ​വി​നെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി​ക​ള്‍ക്കും പൊ​ള്ള​ലേറ്റ​ത്.

ഭ​ര്‍ത്താ​വ് അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് ഇ​വ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കുകയുണ്ടായി. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​തി​ല്‍ ധ​ന്യ​യു​ടെ​യും ദ​യ​െൻറ​യും നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button