വെഞ്ഞാറമൂട്: ഒരു കുടുംബത്തിലെ നാലുപേരെ പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നു. ചെല്ലഞ്ചി കെ.എസ് ഭവനില്‍ ശ്രീജിത് (37), ഭാര്യ ധന്യ (35), മക്കളായ ദയന്‍ (അഞ്ച്), ദക്ഷിത് (ഒമ്പത് മാസം) എന്നിവര്‍ക്കാണ് പൊള്ളലേറ്റിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി 11ന് വെഞ്ഞാറമൂട് ജങ്ഷന് സമീപം ഇവര്‍ വാടകക്ക് താമസിക്കുന്ന ഫ്ലാറ്റില്‍ െവച്ചായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. ധന്യയുടെ ദേഹത്ത് തീ പടരുന്നത് കണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഭര്‍ത്താവിന് പൊള്ളലേറ്റത്. തീ ആടിപ്പടര്ന്ന് നിലവിളക്കുന്ന മാതാവിനെ കെട്ടിപ്പിടിക്കുന്നതിനിടെയാണ് കുട്ടികള്‍ക്കും പൊള്ളലേറ്റത്.
ഭര്‍ത്താവ് അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലീസ് ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ധന്യയുടെയും ദയെൻറയും നില ഗുരുതരമായി തുടരുകയാണ്.
Post Your Comments