തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ്റെ മേയറായി 21 വയസ്സ് മാത്രം പ്രായമുള്ള ആര്യ രാജേന്ദ്രനെ സിപിഎം തീരുമാനിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി വി എസ് അച്ചുതാനന്ദൻ്റെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ.എം ഷാജഹാൻ. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എറ്റവും കുടുതൽ യുവതി യുവാക്കളെ മത്സരിപ്പിച്ചതും വിജയിപ്പിച്ചതുമായ പാർട്ടിയാണ് സി പി എം. മേയർ സ്ഥാനത്തേക്ക് പരിഗണിക്കേണ്ടത് യുവാക്കളേയും യുവതികളേയും ആണ് എന്നതിൽ വിയോജിപ്പില്ല. എന്നാൽ 21 വയസ്സ് മാത്രം പ്രായമുള്ള പ്ലസ്ടു മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള, ബിരുദത്തിന് പഠിച്ചു കൊണ്ടിരിക്കുന്ന യുവതി എന്ന് പോലും പറയാൻ കഴിയാത്ത കൊച്ചു കുട്ടിയെ മേയറാക്കിയത് ഒരു സാധാരണ പൗരൻ എന്ന നിലയിൽ തനിക്ക് മനസിലാവുന്നില്ല എന്ന് കെ എം ഷാജഹാൻ തൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോയിലൂടെ ചോദിക്കുന്നു.
Also related: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് മുക്തനായി
ബാലസംഘം സംസ്ഥാന പ്രസിഡൻ്റ് ആണ് എന്നാണ് സിപിഎം കാർ പറയുന്നത്. എസ്എഫ്ഐ എന്ന സംഗതിക്ക് മുമ്പ് പാർട്ടിയിലെ ബാലൻമാരെയും ബാലികമാരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സംവിധാനമാണ് ബാലസംഘം. കേരളത്തിൻ്റെ ഭരണ സിരാ കേന്ദ്രം ഉൾപ്പെടുന്ന, മുഖ്യമന്ത്രിയുടെ പദവിക്ക് തുല്ല്യമായ, തിരുവനന്തപുരം നഗരത്തിൻ്റെ മേയറാകാനുള്ള എന്ത് യോഗ്യതയാണ് ആര്യ രാജേന്ദ്രനുള്ളത് എന്ന് ഷാജഹാൻ ചോദിക്കുന്നു. ആര്യാ രാജേന്ദ്രൻ്റെ യഥാർത്ഥ യോഗ്യത കടകം പള്ളി സുരേന്ദ്രൻ്റെ നോമിനി എന്നതാണ്. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ്റെ പേരൂർക്കട ഡിവിഷനിലെ കൗൺസിലറേയും ഗായത്രി നായർ എന്ന ശിവൻകുട്ടി കൊണ്ടുവന്ന വഞ്ചിയൂർ കൗൺസിലറെയും വെട്ടി കടകംപള്ളിയാണ് ആര്യയെ മേയറാക്കിയത് എന്ന് അദ്ദേഹം ആരോപിക്കുന്നു.
Also related: പൊലീസ് സംഘത്തിനു നേരെ പെട്രോൾ ബോംബേറ്, പോലീസ് വാഹനം തല്ലിത്തകർത്തു; പ്രതികൾ പിടിയിൽ
ശിവൻകുട്ടിയേയും ആനാവൂരിനെയും വെട്ടിയാണ് ഈ കൊച്ചു കുഞ്ഞിനെ കടകംപള്ളി മേയറാക്കിയത്. തിരുവനന്തപുരം കോർപ്പറേഷനിലെ വോട്ടർമാരെയും സി പി എം പ്രവർത്തകരേയും തങ്ങൾ എന്തോ വലിയ കാര്യം ചെയ്തു എന്ന് പറഞ്ഞ് കബളിപ്പിക്കുകയാണ് യഥാർത്ഥത്തിൽ ചെയ്തത്. ആര്യ രാജേന്ദ്രൻ എന്ന ബാലസംഘം പ്രസിഡൻ്റിനെ മുന്നിൽ നിർത്തി 500 കോടി രൂപക്ക് മുകളിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്ന കോർപ്പറേഷൻ പിന്നിൽ നിന്നും ഭരിക്കുവാൻ പോകുന്നത് കടകംപള്ളിയായിരിക്കും എന്ന് ഷാജഹാൻ പറയുന്നു.
Also related: ‘ജാതി പ്രദര്‍ശനം’ വേണ്ട; നടപടി കര്‍ശനമാക്കി ബിജെപി
കോർപ്പറേഷൻ കൗൺസിൽ യോഗങ്ങളിൽ ആര്യ രാജേന്ദ്രൻ എന്താണ് പറയാൻ പോകുന്നത്? കൗൺസിൽ യോഗവുമായി ബന്ധപ്പെട്ട അജണ്ട നോട്ടീസുകളിൽ എന്ത് കോൺട്രിബ്യൂഷനാണ് ഈ ബാലസംഘം സംസ്ഥാന പ്രസിഡൻ്റിന് നൽകാൻ കഴിയുക? എന്ന് ചോദിക്കുന്ന ഷാജഹാൻ, ഈ യോഗ്യതകൾ എല്ലാമുള്ള , ഇപ്പോൾ മേയറാക്കിയിരിക്കുന്ന കുഞ്ഞിനേക്കാൾ യോഗ്യതയും കഴിവും ഉള്ള എത്രയോ യുവതികൾ വിജയിച്ചിട്ടുണ്ട്; എന്തുകൊണ്ട് അവരെ പരിഗണിച്ചില്ല എന്നും ചൂണ്ടിക്കാട്ടുന്നു. ഇത് വലിയ വിപ്ലവകരമായ കാര്യമാണ് എന്നും മറ്റ് ജനാധിപത്യ ശക്തികൾ ഇത് മാതൃകയാക്കണം എന്ന് ഇടതുപക്ഷ ബുദ്ധിജീവികളടക്കം കൊട്ടിഘോഷിക്കുന്നുണ്ട്. സിപിഎം ഉം ഈ ഇടത് ബുദ്ധിജീവികളും ചേർന്ന് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ട് ജനങ്ങളെ വഞ്ചിക്കുകയാണ് എന്ന് പറഞ്ഞാണ് “ഈ തീരുമാനത്തിലൂടെ സി.പി.എം പരിഹസിക്കുന്നത്, വോട്ട് ചെയ്ത് വിജയിപ്പിച്ചവരെ!” എന്ന പേരില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഷാജഹാൻ അവസാനിപ്പിക്കുന്നത്.
Post Your Comments