ഭോപ്പാല്‍ : സംസ്ഥാനത്ത് അനധികൃത പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ സംസ്ഥാനം വിട്ടില്ലെങ്കില്‍ പത്തടി താഴ്ചയില്‍ കുഴിച്ചിടുമെന്ന് മുന്നറിയിപ്പുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മവാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഗുഡ് ഗവര്‍ണന്‍സ് ഡേ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” മധ്യപ്രദേശില്‍ നിന്നും പോവുക. അല്ലെങ്കില്‍ പത്തടി താഴ്ച്ചയില്‍ കുഴിച്ചിടും. പിന്നെ നിങ്ങളെ കുറിച്ച് ആരും ഒന്നും അറിയില്ല.” – മാഫിയ സംഘടനകള്‍ക്ക് മുന്നറിയിപ്പ് നല്‍കി അദ്ദേഹം പറഞ്ഞു. ആളുകള്‍ ഇവിടെ ഈ സര്‍ക്കാരിന്റെ ഭരണത്തില്‍ സന്തുഷ്ടരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments