News

ജനങ്ങള്‍ക്ക് ഇത് ചരിത്രപരമായ നിമിഷം, ആരോഗ്യരക്ഷാപദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആരോഗ്യരക്ഷാപദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജമ്മുകശ്മീരിനായാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ സേഹത് എന്ന പദ്ധതിയാണ് പ്രഖ്യാപിച്ചത്. വെര്‍ച്വല്‍ സംവിധാനത്തിലൂടെയാണ് നരേന്ദ്രമോദി പദ്ധതി പ്രഖ്യാപനം നടത്തിയത്. 21 ലക്ഷം കുടുംബങ്ങള്‍ക്കാണ് സഹായം ലഭിക്കുക.

Read Also : ആദ്യം സ്വന്തം പാര്‍ട്ടിയെ നന്നാക്കൂ, എന്നിട്ടാകാം ജനാധിപത്യം എന്താണെന്ന് പഠിപ്പിക്കല്‍

ജമ്മുകശ്മീര്‍ ജനങ്ങള്‍ക്ക് ഇത് ചരിത്രനിമിഷമാണ്. ഇന്നുമുതല്‍ ജമ്മുകശ്മീരിലെ മുഴുവന്‍ പൗരന്മാര്‍ക്കും ആയുഷ്മാന്‍ ഭാരതിന്റെ ഗുണം ലഭിക്കും. ആരോഗ്യരക്ഷാ പദ്ധതി ആരോഗ്യ രംഗത്തെ ഒരു വലിയ ചുവട് വെയ്പ്പാണ്. ജമ്മുകശ്മീരിലെ ഭരണകര്‍ത്താക്കള്‍ ഇത് വഴി ജനങ്ങളെ നല്ലരീതിയില്‍ സേവിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ജമ്മു-കശ്മീര്‍ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ വോട്ട് രേഖപ്പെടുത്തിയ കശ്മീര്‍ നിവാസികളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ജില്ലാ വികസന സമിതി തെരഞ്ഞെടുപ്പ് ഒരു പുതിയ അദ്ധ്യായമാണ് എഴുതി ചേര്‍ക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button