COVID 19Latest NewsNewsIndia

റിപ്പബ്ലിക്​ ദിന പരേഡിൽ പങ്കെടുക്കാൻ ഡൽഹിയിലെത്തിയ സൈനികർക്ക്​ കോവിഡ്​

ന്യൂഡൽഹി: റിപ്പബ്ലിക്​ ദിന, സൈനിക ദിന പരേഡിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ 150ഓളം സൈനികർക്ക്​ കൊറോണ വൈറസ് രോഗം​ സ്​ഥിരീകരിച്ചു.

‘വിവിധ പരേഡുകളിൽ പ​െങ്കടുക്കാൻ ഡൽഹിയിലെത്തിയ സൈനിക​െര കോവിഡ്​ പരി​േ​ശാധനക്ക്​ വിധേയമാക്കുകയായിരുന്നു. ഇതിൽ ചിലർ പോസിറ്റീവായി. കൂടുതൽ പേർക്കും രോഗലക്ഷണങ്ങളില്ല’ -സൈനികവൃത്തങ്ങളെ ഉദ്ധരിച്ച്​ ‘ദ ഹിന്ദു’ റി​േപ്പാർട്ട്​ ചെയ്തിരിക്കുകയാണ്.

ആയിരത്തോളം സൈനികരെയാണ്​ പരിശോധനക്ക്​ വിധേയമാക്കിയിരിക്കുന്നത്​. കൊറോണ വൈറസ് രോഗം സ്​ഥിരീകരിച്ചവരെ ഡൽഹിയിൽ നിരീക്ഷണത്തിലാക്കി. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ പരേഡ്​ സുരക്ഷിതമായി മാത്രമേ നടത്തൂവെന്നും അധികൃതർ പറയുകയുണ്ടായി.

വർഷംതോറും ആയിരത്തിലധികം സൈനികർ റി​പ്പബ്ലിക്​ ദിന, സൈനിക ദിന പരേഡിൽ പ​​ങ്കെടുക്കുന്നതിനായി രാജ്യ തലസ്​ഥാനത്ത്​ എത്തിച്ചേരുന്നതാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button