ജാതജാതകത്തില് ബുധന്‍ ദുര്‍ബലനായ വ്യക്തിക്ക് ബുദ്ധിശക്തി പ്രായേണ കുറവായിരിക്കും. സംഭാഷണത്തില്‍ വൈകല്യം, മനസ്സിലുള്ളത് ഫലപ്രദമായി പറയാന്‍ കഴിവില്ലായ്മ, ദുര്‍ബലമായ ഓര്‍മ്മശക്തി എന്നിവയും ഇക്കൂട്ടരുടെ ലക്ഷണങ്ങളാണ്. കണക്കുകൂട്ടലുകളോടെ ഒരു കാര്യം നടപ്പിലാക്കി വിജയിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക് കഴിയാറില്ല.
Read Also : കാർഷിക നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ മറവിൽ ജിയോ ടവറുകൾ നശിപ്പിച്ച് കർഷകർ
അപക്വത പ്രകടിപ്പിക്കുക, വിഡ്ഡിത്തം പറയുക. നിയന്ത്രണശേഷി ഇല്ലാതിരിക്കുക, പകല്‍ക്കിനാവുകള്‍ കാണുക, മനോനിയന്ത്രണങ്ങള്‍ പാലിക്കാന്‍ കഴിയാതിരിക്കുക ഇവയൊക്കെ ഇവരുടെ സ്വഭാവങ്ങളില്‍ പ്രകടമാകും. എഴുത്തുകുത്തുകള്‍ കൈകാര്യം ചെയ്യാനുള്ള കഴിവില്ലാതിരിക്കുക, ബന്ധുജന സഹായം ലഭിക്കാതിരിക്കുക, ചഞ്ചലസ്വഭാവം പ്രകടിപ്പിക്കുക, ശ്രദ്ധയോടെ ഒരു കാര്യത്തിലും മുഴുകാന്‍ കഴിയാതെ വരിക ഇവയൊക്കെ ഇക്കൂട്ടരില്‍ കാണാന്‍ കഴിയുന്ന പ്രത്യേകതകളാണ്.
ബുധന്‍ ദുഷ്ടഗ്രഹങ്ങളുടെ യോഗദൃഷ്ടികള്‍ ഉണ്ടെങ്കില്‍ അവര്‍ കൗശലം, ചതി, വക്രബുദ്ധി എന്നിവ പ്രകടിപ്പിക്കും. ബുദ്ധിവൈകല്യങ്ങള്, ഞരമ്പുരോഗം, ഉന്മാദം എന്നിവയും ഇക്കൂട്ടര്‍ പ്രകടിപ്പിക്കാറുണ്ട്. അമിതമായ ഉത്കണ്ഠ, ഉറക്കമില്ലായ്മ, അമിതമായ നെഞ്ചിടിപ്പ്, അലര്‍ജി തുടങ്ങിയവ ഇവരുടെ ലക്ഷണങ്ങളാണ്.
ജാതകത്തില്‍ ബുധന്‍ ദുര്ബലനായിട്ടുള്ളവര് ബുധനാഴ്ചകളില്‍ കുജ ശാന്തി കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നത് വളരെ ഗുണം ചെയ്യും. ബുധനാഴ്ച വ്രതം അനുഷ്ഠിക്കണം. അന്നേ ദിവസം മത്സ്യമാംസാദികള്‍ വര്‍ജിച്ച് പച്ച നിറമുള്ള വസ്ത്രം ധരിച്ച്, അവതാര വിഷ്ണുവിന്റെ ക്ഷേത്രങ്ങളില്‍ (ശ്രീരാമന്, ശ്രീകൃഷ്ണന്) ദര്‍ശനം നടത്തുക.
ശ്രീ കൃഷ്ണന്റെയും ശ്രീ രാമന്റെയും അഷ്ടോത്തരം മുതലായ സ്തോത്രങ്ങള്‍ ഭക്തിപൂര്‍വം പാരായണം ചെയ്യുക. ഗുരുവായൂരപ്പന് പച്ചപ്പട്ട് സമര്‍പ്പിക്കുന്നതും, രാജഗോപാലയന്ത്രം ധരിക്കുന്നതും ലക്ഷ്മീ നാരായണപൂജ നടത്തുന്നതും ബുധദോഷ പരിഹാരത്തിന് അത്യുത്തമമാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് ബുധനാഴ്ച ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വിദ്യാഗോപാല മന്ത്രാര്‍ച്ചന നടത്തുന്നതും ത്രിമധുരം നിവേദിച്ചു സേവിക്കുന്നതും വിദ്യാതടസം മാറുവാനും ഓര്‍മ്മശക്തി വര്ധിക്കുവാനും പ്രയോജനപ്രദമാണ്.
ബുധന്റെ സംഖ്യായന്ത്രം, മരതക രത്നം എന്നിവ ധരിക്കുന്നതും ബുധഗായത്രി, ബുധ അഷ്ടോത്തരം എന്നിവ ജപിക്കുന്നതും ബുധദോഷ ശാന്തിക്ക് സഹായകമാണ്.
Post Your Comments