ലണ്ടന്‍: കോവിഡ് വൈറസിന്റെ പ്രഭവകേന്ദ്രം ചൈന ആണെങ്കിലും അത് ലോകത്തെ മുഴുവന്‍ സാരമായി ബാധിച്ചു. അമേരിക്കയുടെ സാമ്പത്തിക ശേഷിയെ അപ്പാടെ തകര്‍ക്കുകയും ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളുടെയും സാമ്പത്തിക സ്ഥിതിയെയും കോവിഡ് സാരമായി ബാധിച്ചു. മിക്ക രാജ്യങ്ങളെുയും പ്രതിസന്ധി തുറിച്ചു നോക്കിയപ്പോള്‍ ഇപ്പോള്‍ ചൈനയില്‍ കാര്യങ്ങളെല്ലാം ഭംഗിയായി നടക്കുന്നുണ്ട്.
ലോകത്ത് സമ്പത്തിന്റെ കണക്കില്‍ ലോകത്തെ ഭരിക്കുന്ന അമേരിക്കയെ ചൈന കടത്തിവെട്ടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച സാമ്ബത്തിക ശക്തിയായ അമേരിക്കയെ ചൈന എട്ട് വര്‍ഷത്തിനകം മറികടക്കുമെന്ന് പഠന റിപ്പോര്‍ട്ട്. സെന്റര്‍ ഫോര്‍ ഇക്കണോമിക്സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് ഇങ്ങനെ തെളിഞ്ഞത്. മുന്‍പ് നടന്ന പഠനങ്ങളെക്കാള്‍ അഞ്ച് വര്‍ഷം മുന്‍പെ തന്നെ ചൈന ഒന്നാമനാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോവിഡ് പ്രതിസന്ധിയിലാക്കിയ സാമ്പത്തിക രംഗത്തെ തിരികെ കൊണ്ടുവരാന്‍ ഇരുരാജ്യങ്ങളും നടത്തുന്ന ശ്രമങ്ങളെ സെന്റര്‍ പഠനവിധേയമാക്കി.
Read Also: എന്നെ പഠിപ്പിക്കാന്‍ വരണ്ട..; രാഹുലിനെതിരേ പരോക്ഷ വിമര്‍ശനവുമായി മോദി
എന്നാൽ ചൈന, അമേരിക്കയെ ബഹുദൂരം പിന്നിലാക്കിയെന്നാണ് കണ്ടെത്തല്‍. കഴിഞ്ഞ കുറച്ച് കാലമായി ആഗോള സാമ്പത്തിക രംഗത്തിന്റെ ചലനങ്ങള്‍ എന്നത് ഇരു രാജ്യങ്ങളും തമ്മിലെ സാമ്പത്തിക, അധികാര തര്‍ക്കങ്ങളായിരുന്നു. കോവിഡ് മൂലമുണ്ടായ തകര്‍ച്ച തീര്‍ച്ചയായും ചൈനയ്ക്ക് അനുകൂലമായി കാര്യങ്ങള്‍ മാറ്റി മറിച്ചു എന്ന് കരുതണമെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. നിര്‍ബന്ധിത ലോക്ഡൗണും, സാമ്പത്തിക രംഗത്തെ മാറ്റങ്ങളും നിപുണതയോടെ കോവിഡ് രോഗത്തെ കൈകാര്യം ചെയ്ത രീതിയും ചൈന സാമ്പത്തിക രംഗത്ത് മുന്നേറാന്‍ കാരണമായി.
Post Your Comments