Latest NewsNewsIndia

തെരഞ്ഞെടുപ്പ് വിധി ബിജെപി അംഗീകരിക്കണം; കുതിരക്കച്ചവടത്തില്‍ ഏര്‍പ്പെടരുതെന്ന് ഉമര്‍ അബ്ദുല്ല

ഷോപിയന്‍ ജില്ലയില്‍ വിജയിച്ച ചിലരെ അപ്നി പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നു.

ശ്രീനഗര്‍: ബിജെപിയ്‌ക്കെതിരെ പരസ്യപരാമർശവുമായി ഗുപകര്‍ സഖ്യം നേതാവ് ഉമര്‍ അബ്ദുല്ല. ജമ്മു കശ്മീരിലെ ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വിധി ബിജെപിയും സഖ്യകക്ഷികളും ഭരണകൂടവും അംഗീകരിക്കണമെന്നും ജനാധിപത്യത്തെയും സ്ഥാപനങ്ങളെയും അപകീര്‍ത്തിപ്പെടുത്തുന്ന കുതിരക്കച്ചവടത്തില്‍ ഏര്‍പ്പെടുന്നത് അവസാനിപ്പിക്കണമെന്നും ഉമര്‍ അബ്ദുല്ല. മുന്‍ പിഡിപി നേതാവ് അല്‍താഫ് ബുഖാരിയുടെ നേതൃത്വത്തിലുള്ള അപ്‌നി പാര്‍ട്ടി വഴി കേന്ദ്ര സർക്കാർ ചില ഡിഡിസി അംഗങ്ങളെ വിലക്കു വാങ്ങാന്‍ ശ്രമിക്കുയാണെന്നും അദ്ദേഹം ആരോപിച്ചു.

Read Also: തോൽപിക്കാൻ ശ്രമിച്ചു; കൗൺസിലർ ഉള്‍പ്പടെ 9 പേരെ ബിജെപി പുറത്താക്കി

എന്നാൽ ഷോപിയന്‍ ജില്ലയില്‍ വിജയിച്ച ചിലരെ അപ്നി പാര്‍ട്ടിയില്‍ ചേരാന്‍ നിര്‍ബന്ധിക്കുന്നു. ഇതു സംബന്ധിച്ച ഫോണ്‍ സംഭാഷണത്തിന്റെ റികോഡിങും ഉമര്‍ അബ്ദുല്ല മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കി. ഷോപിയാനില്‍ നിന്ന് വിജയിച്ച സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവിനോട് പിന്തുണ നല്‍കിയാല്‍ ജയിലിലുള്ള സഹോദരനെ മൂന്ന് ദിവസത്തിനകം മോചിപ്പിക്കുമെന്നാണ് ചെയ്തത്. ഇതിനെതുടര്‍ന്ന് വനിതാ ഡിഡിസി അംഗം യസ്മീന ജാന്‍ വെള്ളിയാഴ്ച (ഡിസംബർ-25) അപ്നി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button