സ്കോഡ്ലൻഡ്: ഇംഗ്ലണ്ട് മുൻ ബാറ്റ്സ്മാൻ ജോൺ എഡ്റിച്ച് (83) അന്തരിച്ചു. വാർധക്യസഹജമായ രോഗത്തെ തുടർന്ന് സ്കോഡ്ലൻഡിലെ വീട്ടിലായിരുന്നു അന്ത്യം സംഭവിച്ചത്. 2000 ൽ അദ്ദേഹത്തിന് രക്താർബുദം ബാധിച്ചിരുന്നു.
ഇടംകൈയ്യൻ ബാറ്റ്സ്മാനായിരുന്ന എഡ്റിച്ച് ഇംഗ്ലണ്ടിനായി 77 ടെസ്റ്റുകൾ കളിക്കുകയുണ്ടായി. 12 സെഞ്ചുറികൾ സ്വന്തമാക്കിയ എഡ്റിച്ചിന്റെ ബാറ്റിംഗ് ആവറേജ് 43.54 ആയിരുന്നു. 564 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 39,790 റൺസ് സ്കോർ ചെയ്തിട്ടുണ്ട്. ഓൾഡ് ട്രാഫോർഡിൽ വെസ്റ്റ് ഇൻഡീസിനെതിരെ 1963 ൽ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം.
Post Your Comments