ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎം ഉൾപ്പെടെയുള്ള ഇടതു കക്ഷികളുമായി സഖ്യത്തിൽ മത്സരിക്കാനൊരുങ്ങി കോൺഗ്രസ് രംഗത്ത് എത്തിയിരിക്കുന്നു. സഖ്യം വേണമെന്ന കോൺഗ്രസ് ബംഗാൾ ഘടകത്തിന്റെ ആവശ്യം ഹൈക്കമാൻഡ് അംഗീകരിക്കുകയുണ്ടായി.
സീറ്റ് വിഭജന ചർച്ചകൾ വൈകാതെ തുടങ്ങുമെന്ന് ബംഗാൾ പിസിസി പ്രസിഡന്റ് അധീർ രഞ്ജൻ ചൗധരി പറയുകയുണ്ടായി. തൃണമൂലിനും ബിജെപിക്കും പുറമേ കോൺഗ്രസ്–ഇടതു കൂട്ടുകെട്ടും നിലവിൽ എത്തിയതോടെ, സംസ്ഥാനത്ത് ത്രികോണ പോരാട്ടത്തിനു വഴിയൊരുങ്ങിയിരിക്കുകയാണ്.
കോൺഗ്രസുമായി തിരഞ്ഞെടുപ്പ് ധാരണ വേണമെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം കഴിഞ്ഞ ഒക്ടോബറിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗീകരിക്കുകയുണ്ടായി. തുടർന്നാണു സമാന ആവശ്യവുമായി സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾ ഹൈക്കമാൻഡിനെ സമീപിച്ചത്.
Post Your Comments