
പാരീസ്: ബ്രിട്ടനിൽ സ്ഥിരീകരിച്ച ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ഫ്രാൻസിലും റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഡിസംബർ 19ന് ബ്രിട്ടനില്‍ നിന്ന് ഫ്രാൻസിൽ തിരിച്ചെത്തിയയാൾക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്ന് ഫ്രഞ്ച് ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.
കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ വന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്ളത്. എന്നാൽ അതേസമയം, പുതിയ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദേശവും നൽകി.
Post Your Comments