ബിഹാറിലെ സഖ്യകക്ഷിയായ ബിജെപിയില്‍ നിന്നു മുഖ്യമന്ത്രി നിതീഷ് കുമാറിന് അരുണാചല്‍ പ്രദേശില്‍ വന്‍ തിരിച്ചടി. നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡിന്റെ (ജെഡിയു) ഏഴ് എംഎല്‍എമാരില്‍ ആറു പേരും അരുണാചലില്‍ പാര്‍ട്ടിവിട്ട് ബിജെപിക്കൊപ്പം ചേര്‍ന്നു. ഇതോടെ 60 അംഗ നിയമസഭയില്‍ ജെഡിയുവിന് ഒറ്റ എംഎല്‍എ മാത്രമായി.
ജെഡിയു സംസ്ഥാന അധ്യക്ഷനോട് ആലോചിക്കാതെ നിയമസഭാ പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുത്തതിനെ തുടര്‍ന്ന് ഇവരില്‍ മൂന്ന് പേരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് സസ്പെന്‍ഡ് ചെയ്യുകയും നോട്ടിസ് നല്‍കുകയും ചെയ്തിരുന്നു. ബിഹാറിന് പിന്നാലെ സംഭവം നിതീഷ് കുമാറിനും ജെഡിയുവിനും അരുണാചല്‍ പ്രദേശിലും ശക്തമായ തിരിച്ചടിയാണ്.
read also: ബിരുദ പ്രവേശനത്തിന് എകീകൃത പരീക്ഷാ സമ്പ്രദായം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ
പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിന്റെ ഒരു എംഎല്‍എ ഉള്‍പ്പെടെ എന്‍ഡിഎയുടെ അംഗസംഖ്യ 48. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന നയങ്ങളില്‍ വിശ്വാസമര്‍പ്പിച്ചാണ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് എത്തുന്നതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ബിയുറാം വാഗെ പറഞ്ഞു.
ഉടന്‍ നടക്കാനിരിക്കുന്ന പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചയാകും. ഏഴു സീറ്റുകള്‍ നേടിയ ജെഡിയുവിന് കഴിഞ്ഞ വര്‍ഷമാണ് അരുണാചലില്‍ സംസ്ഥാന പാര്‍ട്ടി പദവി ലഭിച്ചത്.
Post Your Comments