KeralaLatest NewsNewsIndiaInternational

യേശുവിന്റെ ജീവിതം ലോകത്തിലെ ജനങ്ങൾക്ക് ശക്തി നൽകുന്നു; ക്രിസ്തുമസ് ആശംസ അറിയിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയനും ഏവർക്കും ക്രിസ്തുമസ് ആശംസകൾ നേർന്നു

ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യേശു ക്രിസ്തുവിന്റെ ജീവിതവും തത്വങ്ങളും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആശംസ.

‘യേശുവിന്റെ ജീവിതവും തത്വങ്ങളും ലോകമെമ്പാടുമുള്ള ജനങ്ങൾക്ക് ശക്തി നൽകുന്നു. നീതി പൂർണമാാ സമൂഹം കെട്ടിപടുക്കുന്നതിനുള്ള വഴി യേശു ക്രിസ്തുവിന്റെ ജീവിതപാത കാണിച്ചു നൽകുന്നു. എല്ലാവർക്കും ആരോഗ്യവും സന്തോഷവും ഉണ്ടാകും- പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരും ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും ഏവർക്കും ക്രിസ്തുമസ് ആശംസകൾ നേർന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button