KeralaLatest NewsNews

നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ടിംഗ് യന്ത്രത്തിൻ്റെ പുതിയ പതിപ്പ്, ഒരു ലക്ഷം എം3 യന്ത്രങ്ങൾ കേരളത്തിലെത്തി

നിയമസഭാ തെരഞ്ഞെടുപ്പിന് വോട്ടിംഗ് യന്ത്രത്തിൻ്റെ പുതിയ പതിപ്പ്, ഒരു ലക്ഷം എം3 യന്ത്രങ്ങൾ കേരളത്തിലെത്തി

തിരുവനന്തപുരം: കേരളത്തിൽ നടക്കാന്‍ പോകുന്ന നിയമനഭാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത് പുത്തൻതലമുറ എം 3 വോട്ടിംഗ് യന്ത്രങ്ങൾ. മുമ്പുണ്ടായിരുന്ന യന്ത്രങ്ങളുടെ പരിഷ്കരിച്ച പതിപ്പാണ് കേരളത്തിലെത്തിയിരിക്കുന്നത്. തെലങ്കാന, മഹാരാഷ്ട്ര, ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പുകളിലും എം3 വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്.

Also related: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി, ഏപ്രിൽ, മെയ് മാസങ്ങളിൽ തെരഞ്ഞെടുപ്പിന് സാധ്യത.

തെരഞ്ഞെടുപ്പ് നടക്കുന്നതിനിടയിൽ തകരാർ സംഭവിക്കാനുള്ള സാധ്യത ഒരു ശതമാനത്തിൽ താഴെ, ഇപ്പോൾ ഉപയോഗിക്കുന്ന യന്ത്രങ്ങളേക്കാൾ വീതി കുറഞ്ഞതും നീളം കൂടിയതുമാണ് എം3 സീരീസിൻ്റെ പ്രത്യേക. നിയമസഭാ തിരഞ്ഞെടുപ്പിന് വോട്ടിംഗ് യന്ത്രത്തിൻ്റെ പുതിയ പതിപ്പ്, ഒരു ലക്ഷം എം3 യന്ത്രങ്ങൾ കേരളത്തിലെത്തി. പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ യന്ത്രത്തെ ഓൺലൈനിലൂടെ പരിശോധിക്കാം എന്നുമാത്രമല്ല ഹാർഡ്‌വെയറിലോ സോഫ്റ്റ്‌വെയറിലോ മാറ്റം വരുത്താൻ ശ്രമിച്ചാലും പിടിവീഴും എന്നൊതൊക്കെയാണ് പുതിയ പതിപ്പിൻ്റെ സവിശേഷതകൾ.

Also related: ‘പാവപ്പെട്ടവര്‍ക്കുനേരെ കണ്ണടക്കരുത്’; ക്രിസ്‌തുമസ്‌ ദിന സന്ദേശവുമായി ഫ്രാൻസിസ് മാര്‍പ്പാപ്പ

നിലവിലെ വോട്ടിംഗ് യന്ത്രത്തിൽ നാല് ബാലറ്റിംഗ്  യൂണിറ്റുകൾ മാത്രമേ ഘടിപ്പിക്കാനാവുമായിരുന്നുള്ളുവെങ്കിൽ എം3 യിൽ 24 ബാലറ്റിംഗ് യൂണിറ്റുകൾ വരെ കണക്ട് ചെയ്യാ എന്ന പ്രത്യേകയും പുതിയ യന്ത്രത്തിനുണ്ട്.പരിഷ്കിച്ച പതിപ്പിൽ നിലവിലെ വോട്ടിംഗ് യന്ത്രത്തിന്‍റെ പ്രവർത്തനരീതിയിൽ മാറ്റമില്ല.

Also related:ഡി​വൈ​എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍റെ കൊ​ല​പാ​ത​കം : മു​ഖ്യ​പ്ര​തി ക​സ്റ്റ​ഡി​യി​ൽ

ഒരു ലക്ഷം വോട്ടിംഗ് മെഷീനുകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ മുന്നോരുക്കങ്ങളുടെ ഭാഗമായി കേരളത്തിൽ എത്തിച്ചിരിക്കുന്നത്. ഇവയുടെ ട്രയൽ ഡിസംബർ 26 മുതൽ തുടങ്ങും. യന്ത്രങ്ങളുടെ പരിശോധന ഭെല്ലിലെ എൻജിനിയർമാരുടേയും സാങ്കേതികവിഗദ്ധരുടെയും മേൽനോട്ടത്തിൽ നടക്കും. കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന 5 സംസ്ഥാനങ്ങളിലും എം3 വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button