Latest NewsKeralaNews

‘വേറെ ഏതോ സംസ്ഥാനത്തെ കാര്യത്തിന് വേണ്ടി ഇവിടെ സഭ ചേരുന്നത് എന്തിനാണ്’?; നിലപാട് കടുപ്പിച്ച് വി. മുരളീധരൻ

പ്രത്യേക സഭാ സമ്മേനം ചേരുന്നത് സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ച്

കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് പ്രമേയം പാസാക്കാൻ ഗവർണറോട് അനുമതി തേടിയ സർക്കാർ തീരുമാനത്തെ വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. പ്രത്യേക നിയമസഭാ സമ്മേളനം നടത്താനുള്ള കേരളത്തിന്റെ തീരുമാനം അസംബന്ധമാണെന്ന് കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

Also Read: യുഡിഎഫിന് തലവേദന സൃഷ്ടിച്ച് ലീഗ്, എസ്ഡിപിഐ- സിപിഎം ബന്ധം തുറന്നുകാട്ടാൻ ലീഗ് ധവളപത്രം ഇറക്കും

കർഷകന് ഹാനികരമായ ഒന്നും ബില്ലിൽ ഇല്ലെന്നും വേറെ ഏതോ സംസ്ഥാനത്തെ കാര്യത്തിന് വേണ്ടി ഇവിടെ സഭ ചേരുന്നത് എന്തിനാണ്. സാധാരണക്കാരന്റെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രത്യേക സഭാ സമ്മേളനം ചേരാൻ പോകുന്നത്. പണം ധൂർത്തടിക്കുകയാണെന്നും ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും മുരളീധരൻ പറഞ്ഞു.

ഗവർണർക്ക് നൽകാൻ സർക്കാരിന് മറുപടി ഇല്ലെന്നും ഗവർണരോട് ഉത്തരം മുട്ടിയപ്പോൾ കൊഞ്ഞനം കുത്തുകയാണ് സർക്കാരെന്നും വി മുരളീധരൻ പരിഹസിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button