Latest NewsKeralaNewsIndia

ഗവർണറുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി മോഹൻ ഭാഗവത്, ഇടഞ്ഞ് പിണറായി വിജയൻ

നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുമോ?

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ആര്‍.എസ്.എസ്. സര്‍സംഘചാലക് ഡോ. മോഹൻ മോഹന്‍ ഭാഗവത്. ദിസംബര്‍ 31 ന് വൈകുന്നേരം 5 മണിക്കാണ് കൂടിക്കാഴ്ച. പ്രമുഖരുമായുള്ള സമ്പർക്കത്തിന്റെ ഭാഗമായിട്ടാണ് ഈ കൂടിക്കാഴ്ചയെന്നാണ് റിപ്പോർട്ടുകൾ.

ചൊവ്വാഴ്ച എത്തുന്ന മോഹന്‍ ഭാഗവത് മൂന്നു ദിവസം കേരളത്തിലുണ്ടാകും. 29ന് കോഴിക്കോട്ട് പുതുതായി നിര്‍മ്മിച്ച കേസരി മാധ്യമപഠന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. അടുത്ത രണ്ട് ദിവസങ്ങളിൽ തിരുവനന്തപുരത്ത് സംഘടനാ പരിപാടികളിൽ പങ്കെടുക്കും.

Also Read: കോൺഗ്രസ് ജനപ്രതിനിധികൾ കാല് മാറി എൻസിപിയിൽ, കോൺഗ്രസിനെ ഒതുക്കാൻ ശിവസേന – എൻസിപി നീക്കം

അതേസമയം, കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക ബില്ലിനെതിരെ പ്രമേയം പാസാക്കാൻ അനുമതി നിഷേധിച്ച ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് മോഹന്‍ ഭാഗവതിന്റെ കൂടിക്കാഴ്ച എന്നതും ശ്രദ്ധേയം,. ഗവർണറുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇടഞ്ഞിരിക്കുന്ന ഈ സാചര്യത്തിലെ ഈ കൂടിക്കാഴ്ച മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇടയാകുമോ എന്നും കേരള രാഷ്ട്രീയം ഉറ്റുനോക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button