COVID 19KeralaLatest NewsNews

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ മാർഗ്ഗനിർദ്ദേശം പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കായുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷാ രീതിയിലും സമയത്തിലും മാറ്റങ്ങൾ വരുത്തിക്കൊണ്ടുള്ളതാണ് പുതിയ നിർദ്ദേശം.

Read Also : പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന സെഹാതിന് നരേന്ദ്രമോദി ഇന്ന് തുടക്കം കുറിക്കും

വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ അധിക സമയം അനുവദിക്കുമെന്ന് മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.സാധാരണയിൽ നിന്നും വ്യത്യസ്തമായി ഇക്കുറി വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ തെരഞ്ഞെടുത്ത് എഴുതാൻ അവസരം നൽകും. ഇതിനായി ചോദ്യപേപ്പറിൽ കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തും. പരീക്ഷ സമയവും ദീർഘിപ്പിക്കും. ചോദ്യങ്ങൾ വായിക്കുന്നതിനായി അധിക കൂൾ ഓഫ് ടൈം അനുവദിക്കുമെന്നും മാർഗ്ഗ നിർദ്ദേശത്തിൽ പറയുന്നു.

ജനുവരി ഒന്നു മുതൽ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ നടത്തും. മാർച്ച് 16 വരെ ക്ലാസുകൾ തുടരും. ഏതെല്ലാം പാഠഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന കാര്യം ഈ മാസം 31 നുള്ളിൽ അറിയിക്കും. പ്രാക്ടിക്കൽ പരീക്ഷകൾക്കായി ഒരാഴ്ച സമയം അനുവദിക്കുമെന്നും മാർഗ്ഗ നിർദ്ദേശത്തിൽ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button