Latest NewsKeralaNewsIndia

‘എ.പി.എം.സി നല്ലതാണെങ്കിൽ എന്തുകൊണ്ട് കേരളത്തിൽ നടപ്പാക്കുന്നില്ല?’- ഇടതുപക്ഷത്തെ വിമർശിച്ച് പ്രധാനമന്ത്രി

കേരളത്തിലെ ഇടതുപക്ഷം പഞ്ചാബില്‍ പോയി രാഷ്ട്രീയം കളിക്കുന്നുവെന്ന് പ്രധാനമന്ത്രി

കാര്‍ഷക പ്രക്ഷോഭത്തില്‍ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ഇടതുപക്ഷം പഞ്ചാബില്‍ പോയി രാഷ്ട്രീയം കളിക്കുകയാണെന്ന് മോദി ആരോപിച്ചു. പ്രതിഷേധത്തിന് വസ്തുതകളോ യുക്തികളോ ഇല്ലെന്നും നിരപരാധികളായ കർഷകരെ രാഷ്ട്രീയ കാരണങ്ങളാൽ രാഷ്ട്രീയ പാർട്ടികൾ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

എപിഎംസി നിയമമില്ലാത്ത സംസ്ഥാനമായ കേരളത്തിൽ നിന്നുള്ള രാഷ്ട്രീയക്കാരുടെ കാപട്യവും പ്രധാനമന്ത്രി മോദി തുറന്നുകാട്ടി. എപിഎംസി നിയമം വളരെ മികച്ചതാണെങ്കിൽ എന്തുകൊണ്ട് അത് കേരളത്തിൽ നടപ്പാക്കുന്നില്ല എന്ന് പ്രതിഷേധത്തെ പിന്തുണയ്ക്കുന്ന കേരള രാഷ്ട്രീയക്കാരോട് അദ്ദേഹം ചോദിച്ചു.

Also Read: ശിവശങ്കർ എല്ലാം പറഞ്ഞത് ശ്രീമതി റസിയുണ്ണിയോട്; പുതിയ കഥാപാത്രം മറനീക്കി പുറത്തേക്ക്?

‘കേരളത്തില്‍ നിന്നും ചിലര്‍ സമരം ചെയ്യാനായെത്തുന്നുണ്ട്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരാണ്. കേരളത്തില്‍ എന്തുകൊണ്ട് എ.പി.എം.സി നിയമമില്ല? കോണ്‍ഗ്രസായിരുന്നില്ലേ നേരത്തെ ഭരിച്ചിരുന്നത്? അവിടെ എന്തുകൊണ്ട് എ.പി.എം.സിയും മണ്ഡിയും സമരം ചെയ്ത് നടപ്പാക്കുന്നില്ല. അതുകൊണ്ട് ഇത് രാഷ്ട്രീയം കലര്‍ത്തിയുള്ള സമരമാണ്,’ മോദി പറഞ്ഞു. കര്‍ഷകരുടെ പേരില്‍ സമരം നടത്തുന്നവര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button