Latest NewsIndiaNews

ജമ്മു കാശ്മീരിൽ ചരിത്രം കുറിച്ച് ബിജെപി, കശ്മീർ ജനതക്ക് നന്ദി പറഞ്ഞ് അമിത് ഷാ.

ജമ്മു കാശ്മീരിലെ ജനാധിപത്യം പുനസ്ഥാപിക്കാൻ മോദി സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നതിൻ്റെ പ്രതിഫലനമാണ്  തിരഞ്ഞെടുപ്പ് ഫലം എന്ന് അമിത്ഷാ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഡിസിസി തെരഞ്ഞെടുപ്പിൽ 75 സീറ്റുകൾ നേടി ചരിത്രം കുറിച്ച് ബി ജെ.പി. ഇതു വരെ യുള്ളതിൽ ഏറ്റവും മികച്ച പ്രകടനം നടത്തി ബിജെപി തന്നെയാണ് ഏറ്റവും വലിയ ഒററകക്ഷി. ആകെ വോട്ടു ഷെയറിലും ബിജെപിയാണ് മുന്നിൽ. കോൺഗ്രസിന് നേടാനായത് വെറും 26 സീറ്റുകൾ മാത്രമാണ്.

Also related: എസ്എസ്എൽസി, പ്ലസ്ടു പൊതു പരീക്ഷക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്ത് വിട്ട കണക്കുകൾ പ്രകാരം 75 സീറ്റുകൾ ഒറ്റയ്ക്ക് നേടിയ ബിജെപി 24,82 ശതമാനം വോട്ട് വിഹിതവും നേടി. രണ്ടാം സ്ഥാനത്തുള്ള നാഷണൽ കോൺഫറൻസിന് കിട്ടിയത് വെറും 16.46 ശതമാനം വോട്ട് മാത്രം, കോൺഗ്രസ് 13.82 ശതമാനം, പിഡിപി 3.96 ശതമാനം എന്നിങ്ങനെയാണ് മറ്റ് പ്രധാന രാഷ്ട്രീയ പാർട്ടികളുടെ വോട്ട് ഷെയർ.

Also related: അതിവേഗ കൊവിഡ് ബാധ ഇന്ത്യയിലെത്തിയോ? കോഴിക്കോട് പോസിറ്റീവ് ആയ 5 പേരെ നിരീക്ഷിച്ച് ആരോഗ്യ വകുപ്പ്

ജമ്മു കാശ്മീരിൽ ബിജെപിയ്ക്ക് വോട്ട് ചെയ്ത് പാർട്ടിയെ ഏറ്റവും വലിയ ഒറ്റകക്ഷിയാക്കി മാറ്റിയ ജമ്മു കശ്മീരിലെ ജനതയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ നന്ദി അറിയിച്ചു. ജമ്മു കാശ്മീരിലെ ജനാധിപത്യം പുനസ്ഥാപിക്കാൻ മോദി സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നതിൻ്റെ പ്രതിഫലനമാണ്  തിരഞ്ഞെടുപ്പ് ഫലം എന്ന് അമിത്ഷാ വ്യക്തമാക്കി.

shortlink

Post Your Comments


Back to top button