Latest NewsNewsCrime

ലഹരി മരുന്നുകളുമായി യുവാവ് പിടിയിൽ

മഞ്ചേരി: പുതുവർഷ ആഘോഷത്തിനായി എത്തിച്ച മാരക ലഹരി മരുന്നുകളുമായി യുവാവ് മഞ്ചേരി എക്സൈസിൻറെ പിടിയിലായിരിക്കുന്നു. മഞ്ചേരി പുല്ലൂർ എടലോളി വീട്ടിൽ ഷംസുദ്ദീനാണ് (41) അറസ്റ്റിൽ ആയിരിക്കുന്നത്. അരകിലോയോളം ഹാഷിഷ് ഓയിലും വിപണിയിൽ അമ്പതിനായിരം രൂപ വില വരുന്ന എം.ഡി.എം.എ മയക്കുമരുന്നുകളുമായാണ് ഇയാൾ അറസ്റ്റിൽ ആയിരിക്കുന്നത്.

മഞ്ചേരി ബോയ്സ് സ്കൂൾ ഗ്രൗണ്ടിന് സമീപത്ത് വെച്ച് ഇയാൾ സഞ്ചരിച്ചിരുന്ന ഹോണ്ട സിറ്റി കാറും കസ്റ്റഡിയിലെടുത്തു. കാറിൽ മയക്കുമരുന്നുകൾ വലിക്കാനും മറ്റും ഉപയോഗിക്കുന്ന ഉപകരണങ്ങളും ഹാഷിഷ് ഓയിൽ ചില്ലറ വിൽപനക്കായി കരുതിയിരുന്ന ചെറിയ പ്ലാസ്റ്റിക് കുപ്പികളും കണ്ടെത്തുകയുണ്ടായി.

ഇയാൾ സ്ഥിരമായി ചെന്നൈ, ബാഗ്ലൂർ, മൈസൂർ എന്നിവടങ്ങളിൽ നിന്നും മയക്കുമരുന്നുകൾ മഞ്ചേരിയിൽ എത്തിച്ച്‌ ചില്ലറ വിൽപന നടത്തുന്നതായി എക്‌സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ഷംസുദീനെ ഒരാഴ്ചയായി മഞ്ചേരി എക്സൈസ് നിരീക്ഷിച്ച് വരികയായിരുന്നു ഉണ്ടായിരുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button