COVID 19Latest NewsNewsIndiaInternational

കൊറോണ വാക്സിനിലെ പന്നി മാംസത്തിന്റെ സത്ത് ഹലാലാകുമോ? നിര്‍ണായക തീരുമാനവുമായി യുഎഇ ഫത്‌വ കൗണ്‍സില്‍

നിര്‍ണായക തീരുമാനവുമായി യുഎഇ ഫത്‌വ കൗണ്‍സില്‍

കൊറോണ വാക്സിനുകളിൽ പന്നി മാംസത്തിന്റെ സത്ത് അടങ്ങിയിട്ടുണ്ടെങ്കിലും ജീവൻ നിലനിർത്തുന്നതിനായി മറ്റ് വഴികളില്ലെങ്കിൽ ഇത് ഉപയോഗിക്കാമെന്ന് യുഎഇയിലെ ഉയര്‍ന്ന ഇസ്ലാമിക് അതോറിറ്റിയായ ഫത്‌വ കൗൺസിൽ. കൊറോണ വാക്‌സിന്‍ ഹലാല്‍ ആണോ എന്നത് സംബന്ധിച്ച് അറബ് രാജ്യങ്ങളിൽ ആശങ്ക ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ഫത്‌വ കൗൺസിലിന്റെ നിർണായക തീരുമാനം.

ഇസ്ലാം നിയമമനുസരിച്ച് പന്നിയിറച്ചിയും പന്നി മാംസത്തിന്റെ സത്തും ഹറാമാണ്. എന്നാൽ കൊറോണ വാക്സിൻ നിയന്ത്രണത്തിന് ഈ നിയമങ്ങൾ ബാധകമല്ലെന്നും കൗൺസിൽ ചൂണ്ടിക്കാണിച്ചു. സാഹചര്യത്തില്‍ പന്നി മാംസം ഭക്ഷണമായി കാണണ്ട, പകരം മരുന്നായി കണ്ടാൽ മതിയെന്നും കൗൺസിൽ വ്യക്തമാക്കി.

Also Read: ജയിലില്‍ ഭക്ഷണം കഴിക്കാന്‍ മടിച്ച്‌ ​സിസ്റ്റര്‍ സെഫി; രാത്രി ഉറങ്ങാതെ ഇരുന്ന് പ്രാര്‍ഥന, ഫാ. കോട്ടൂര്‍ ഒറ്റയ്ക്ക്

നേരത്തേ, കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നത് ഹറാമാകില്ലെന്ന് ഉത്തർപ്രദേശ് സ്വദേശിയും ഇന്ത്യയിലെ ഇസ്ലാമിക് സെന്റർ പ്രസിഡന്റുമായ മൗലാന ഖാലിദ് റാഷിദ് ഫിറങ്കി മാഹ്ലി വ്യക്തമാക്കിയിരുന്നു. ജനങ്ങളുടെ ജീവൻ നിലനിർത്താൻ പന്നിയിൽ നിന്നുമുള്ള ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഹറാമാകില്ല, ഇത് ഖുറാനിൽ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിന്റെ തീരുമാനം അംഗീകരിക്കുകയും മുസ്ലീം ജനത അഭ്യൂഹങ്ങൾക്ക് ചെവികൊടുക്കാതെ വാക്‌സിൻ കുത്തിവയ്പ് നടത്തുകയും വേണമെന്ന് മാഹ്ലി പറഞ്ഞു.

Also Read: ഒരു മിനിട്ടിൽ 20 ലക്ഷം; കെ‍ജ്​രിവാൾ പൊടിച്ചത് കോടികൾ, കോവിഡ് പ്രതിസന്ധിയിലും ധൂർത്ത്

മരുന്നിന് മതവുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല. ഇതിൽ രാഷ്ട്രീയ പാർട്ടികൾക്കും പങ്കില്ല. അതിനാൽ എല്ലാവരും ആരോഗ്യം സംരക്ഷിച്ച് പ്രതിരോധ വാക്‌സിൻ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ആരോഗ്യം നിലനിർത്താൻ പന്നി ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്നാണ് മാഹ്ലി പറയുന്നത്.

വാക്‌സിൻ നിർമ്മാണത്തിന് പന്നിയിൽ നിന്നും ശേഖരിക്കുന്ന ഗെലാറ്റിൻ എന്ന വസ്തു ഉപയോഗിക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് ഇസ്ലാമിക്ക് മെഡിക്കൽ അസോസിയേഷൻ ജനറൽ സെക്രട്ടറി സൽമാൻ വാഖർ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button