News

സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകളുടെ തുക ഉയര്‍ത്തി

സൗജന്യ ഭക്ഷ്യകിറ്റ് വിതരണം സംബന്ധിച്ചും പുതിയ അറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷനുകളുടെ തുക ഉയര്‍ത്തി, സൗജന്യ ഭക്ഷ്യകിറ്റ് വിതരണം സംബന്ധിച്ചും പുതിയ അറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യം വെച്ചുള്ള സുപ്രധാന പ്രഖ്യാപനങ്ങളുമായാണ് സര്‍ക്കാര്‍ രംഗത്തെത്തിയത്. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍കള്‍ നൂറ് രൂപ വീതം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് സര്‍ക്കാറിന്റെ രണ്ടാം ഘട്ട പ്രഖ്യാപനവും.

Read Also : കേരളം സന്ദർശിക്കുന്ന ആർഎസ്എസ് തലവൻ ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തും

എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച 600 ഇന പരിപാടികളില്‍ 570 എണ്ണം പൂര്‍ത്തിയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. പ്രകടനപത്രികയില്‍ ഇല്ലാത്ത പദ്ധതികളും സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിമാനകരമായ നേട്ടമാണിതെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ടാംഘട്ട നൂറുദിന കര്‍മപരിപാടി പ്രഖ്യാപിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് സര്‍ക്കാര്‍ നൂറുദിന കര്‍മപരിപാടികള്‍ പ്രഖ്യാപിച്ചത്. ഒന്നാംഘട്ടത്തില്‍ 162 പരിപാടികള്‍ പൂര്‍ത്തീകരിച്ചു. പ്രഖ്യാപിക്കാത്ത പദ്ധതികളും നൂറുദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കാര്‍ഷികമേഖല ശക്തിപ്പെടുത്തുന്ന പദ്ധതികള്‍ ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. ലക്ഷ്യത്തിന്റെ ഇരട്ടിയിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു. 1,16,440 തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെട്ടത്. കേരളത്തില്‍ നടക്കില്ലെന്ന് കരുതിയ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിച്ചു. അഞ്ചാംതിയതി പ്രധാനമന്ത്രി ഇത് ഉദ്ഘാടനം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button